കഞ്ചിക്കോട് വ്യവസായ ഇടനാഴി പാലക്കാടിെൻറ മുഖച്ഛായ മാറ്റും: വി.കെ. ശ്രീകണ്ഠൻ എം.പി
text_fieldsറിയാദ് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സ്വീകരണ
പരിപാടിയിൽ വി.കെ. ശ്രീകണ്ഠൻ എം.പി സംസാരിക്കുന്നു
റിയാദ്: സ്വകാര്യ സന്ദർശനാർത്ഥം റിയാദിലെത്തിയ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് റിയാദ് കെ.എം.സി.സി പാലക്കാട് ജില്ലാകമ്മിറ്റി സ്വീകരണം നൽകി. ബത്ഹയിലെ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് മുസ്തഫ പൊന്നങ്കോട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പിെൻറ കീഴിൽ വരാൻ പോകുന്ന കഞ്ചിക്കോട് വ്യവസായ ഇടനാഴി പാലക്കാടിെൻറ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണെന്ന് എം.പി പറഞ്ഞു. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിക്കുന്നതോടെ പാലക്കാട് ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വ്യവസായ ഹബ്ബായി മാറും.
ഇതിലൂടെ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് നാട്ടിൽ തന്നെ തൊഴിൽ ലഭിക്കും. പ്രവാസി മലയാളികൾക്ക് നാട്ടിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിത കെ.എം.സി.സി നേതാവ് റഹ്മത്ത് അഷ്റഫ്, മുസ്തഫ വേളൂർ, സലീം കളക്കര, മുഹമ്മദ് അലി മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.
ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം ജബ്ബാർ മേലേതിൽ എം.പിക്ക് കൈമാറി. പി.എം.എഫ് പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ.യു. സിദ്ധീഖിന് കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം എം.പി സമ്മാനിച്ചു. ഫായിസ് കരിമ്പുഴ, ബാദുഷ ഷൊർണൂർ, പി.വി. മൊയ്തീൻ കുട്ടി, ഷരീഫ് ചിറ്റൂർ, അബ്ദുൽ റഷീദ് തെങ്കര, മുനീർ പട്ടാമ്പി, യൂനുസ് മണ്ണാർക്കാട്, നിയാസ് പാലക്കാട്, സിയാദ് മണ്ണാർക്കാട്, ശിഹാബ് കുലുക്കല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. വനിത കെ.എം.സി.സി നേതാക്കളായ ജസീല മൂസ, സബിത വാഴമ്പുറം എന്നിവരും സംബന്ധിച്ചു. സിറാജ് മണ്ണൂർ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഷബീർ കുളത്തൂർ സ്വാഗതവും ട്രഷറർ മുസ്തഫ വാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

