Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ടു​ജീ​വി​ത​ത്തി​ൽ...

ആ​ടു​ജീ​വി​ത​ത്തി​ൽ അ​ക​പ്പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക്​ ‘ക​നി​വി’​​ന്‍റെ ക​നി​വ്​

text_fields
bookmark_border
യാ​ത്രാ​രേ​ഖ​ക​ളും വി​മാ​ന ടി​ക്ക​റ്റും കൈ​മാ​റു​ന്നു
cancel
camera_alt

ഭൂ​പ​തി​ക്ക് ‘ക​നി​വ്’ കൂ​ട്ടാ​യ്‌​മ യാ​ത്രാ​രേ​ഖ​ക​ളും വി​മാ​ന ടി​ക്ക​റ്റും കൈ​മാ​റു​ന്നു

ബു​റൈ​ദ: ഹൗ​സ് ഡ്രൈ​വ​ർ ജോ​ലി​ക്കാ​യി സൗ​ദി​യി​ലെ​ത്തി ആ​ട് മേ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് അ​ഞ്ച് വ​ർ​ഷ​ത്തെ ദു​രി​ത​ത്തി​നൊ​ടു​വി​ൽ മോ​ച​നം. ത​മി​ഴ്നാ​ട് തി​രു​വ​ണ്ണാ​മ​ലൈ സ്വ​ദേ​ശി ഭൂ​പ​തി​യാ​ണ് (44) ഖ​സീ​മി​ലെ ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ​യാ​യ ‘ക​നി​വി’​​ന്‍റെ സ​ഹാ​യ​ത്താ​ൽ നാ​ട​ണ​യു​ന്ന​ത്.

ബു​റൈ​ദ​യു​ടെ സ​മീ​പ ഗ്രാ​മ​മാ​യ ബു​കൈ​രി​യി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​രു​ഭൂ​മി​യി​ലെ ത​മ്പി​ൽ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന ഭൂ​പ​തി​യു​ടെ വി​വ​രം ബു​കൈ​രി​യ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ മു​സ്ത​ഫ പ​രു​തൂ​ർ, സാ​ജി​ദ് ചെ​ങ്ക​ളം എ​ന്നി​വ​രാ​ണ് പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

ആ​ഹാ​ര പാ​നീ​യ​ങ്ങ​ളോ കൃ​ത്യ​സ​മ​യ​ത്ത് ശ​മ്പ​ള​മോ ല​ഭി​ക്കാ​ത്ത ഭൂ​പ​തി​യെ ‘ക​നി​വ്’ പ്ര​വ​ർ​ത്ത​ക​ർ അ​വ​ശ​നി​ല​യി​ലാ​ണ് കാ​ണു​ന്ന​ത്. ഭാ​ര​വാ​ഹി​ക​ളാ​യ നൈ​സാം തൂ​ലി​ക, സ​ലാം പ​റാ​ട്ടി എ​ന്നി​വ​ർ ഭൂ​പ​തി​യു​ടെ സ്പോ​ൺ​സ​റെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ൾ വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​യി​ല്ല.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ടു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​യ അ​യാ​ൾ തൊ​ഴി​ലാ​ളി​യെ ഹു​റൂ​ബ് ആ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു ന​ട​ത്തി​യ നി​യ​മ​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഭൂ​പ​തി​യെ മോ​ചി​പ്പി​ച്ച് മ​ട​ക്ക​യാ​ത്ര ത​ര​പ്പെ​ടു​ത്താ​നാ​യ​ത്. യാ​ത്രാ​രേ​ഖ​ക​ളും വി​മാ​ന ടി​ക്ക​റ്റും ക​നി​വ് പ്ര​വ​ർ​ത്ത​ക​ർ ഭൂ​പ​തി​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Kaniv's compassion for Tamil Nadu native who is trapped in the life of a goat​
Next Story