Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ന​ന്നൂ​ർ സൂ​പ്പ​ർ...

കാ​ന​ന്നൂ​ർ സൂ​പ്പ​ർ ക​പ്പ് ടി.​എം.​സി.​സി ​ജേ​താ​ക്ക​ൾ

text_fields
bookmark_border
കാ​ന​ന്നൂ​ർ സൂ​പ്പ​ർ ക​പ്പ് ടി.​എം.​സി.​സി ​ജേ​താ​ക്ക​ൾ
cancel
camera_alt

കാ​ന​ന്നൂ​ർ സൂ​പ്പ​ർ ക​പ്പ് (സീ​സ​ൺ ത്രീ) ​മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ടി.​എം.​സി.​സി ടീം ട്രോ​ഫി​യു​മാ​യി

ദ​മ്മാം: പ്ര​വി​ശ്യ​യി​ലെ ക​ണ്ണൂ​ർ​ക്കാ​രു​ടെ ക്രി​ക്ക​റ്റ് മാ​മാ​ങ്കം 'കാ​ന​ന്നൂ​ർ സൂ​പ്പ​ർ ക​പ്പ് (സീ​സ​ൺ ത്രീ) ​മ​ത്സ​ര​ത്തി​ൽ ടി.​എം.​സി.​സി ജേ​താ​ക്ക​ളാ​യി. സ​ജീ​വ​ൻ ഇ​രി​ട്ടി​യു​ടെ ക​ണ്ണൂ​ർ ബ്ര​ദേ​ഴ്സ് റ​ണ്ണേ​ഴ്​​സ്അ​പ്​ ആ​യി. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​നെ തോ​ൽ​പി​ച്ച് ക​ണ്ണൂ​ർ കാ​സ്ക് മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. മി​ക​ച്ച ബാ​റ്റ​റാ​യി ടി.​എം.​സി.​സി​യു​ടെ ഷ​മാ​സും മി​ക​ച്ച ബൗ​ള​റാ​യി ക​ണ്ണൂ​ർ ബ്ര​ദേ​ഴ്സി​െൻറ ശ്രു​ദീ​പും മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യി ക​ണ്ണൂ​ർ ബ്ര​ദേ​ഴ്സി​െൻറ ഇ​ബ്രാ​ഹി​മും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഖോ​ബാ​റി​ലെ സാ​ബ്സ ഫ്ല​ഡ്​​ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മു​ഴു​ദി​ന ടൂ​ർ​ണ​മെൻറി​ൽ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ എ​ട്ടു പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മു​ക​ളാ​യ ക​ണ്ണൂ​ർ കാ​സ്ക്, ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ്, പി.​എ​സ്.​വി സ്പോ​ർ​ട്സ് ക്ല​ബ്, ബ​സ്മ സോ​ൾ​ജി​യേ​ഴ്സ്, ക​ണ്ണൂ​ർ ബ്ര​ദേ​ഴ്സ്, ക​ണ്ണൂ​ർ സൂ​പ്പ​ർ കി​ങ്​​സ്, സ്​​റ്റീ​ൽ ഫോ​ഴ്സ് ഫൈ​റ്റേ​ഴ്സ്, ടി.​എം.​സി.​സി എ​ന്നീ ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

താ​ര​ലേ​ല​ത്തി​ലൂ​ടെ ​തി​ര​ഞ്ഞെ​ടു​ത്ത ക​ണ്ണൂ​രി​ലെ 120ഓ​ളം താ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ​ത്തെ സൂ​പ്പ​ർ ക​പ്പി​െൻറ ഭാ​ഗ​മാ​യി. സു​ഹൈ​ൽ നി​യ​ന്ത്രി​ച്ച സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ന്നേ​ഴ്സി​നു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​യും പ്ര​സി​ഡ​ൻ​റ്​ ഷ​ഫീ​ക്കും സെ​ക്ര​ട്ട​റി ഫ​വാ​സും മു​സ്ത​ഫ ത​ല​ശ്ശേ​രി​യും ചേ​ർ​ന്ന് കൈ​മാ​റി. റ​ണ്ണേ​ഴ്സി​നു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​യും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷൈ​ജു പു​തി​യ​പു​ര​യി​ലും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് വാ​രാ​ണ​സി​യും ചേ​ർ​ന്ന് ന​ൽ​കി. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​യും റ​സാ​ലി സ​മ്മാ​നി​ച്ചു. സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി സി​നു ച​ന്ദ്ര​ൻ, റാ​സി​ൽ അ​നൂ​ട്ടി, റ​സാ​ഖ്, ഗോ​കു​ൽ, ഷം​സു​ദ്ദീ​ൻ, ശ​ര​ത്, ഷാ​ബാ​സ്, സ​ജീ​വ​ൻ, കെ.​വി. അ​നീ​ഷ് എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhamamKanannur Super Cup Season 3TMCC Winners
News Summary - Kanannur Super Cup Season 3: TMCC Winners
Next Story