കാനം രാജേന്ദ്രൻ അനുസ്മരണം
text_fieldsന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ
അനുസ്മരണ പരിപാടിയിൽ റിതാജ് സത്താർ അനുസ്മരണ
പ്രമേയം അവതരിപ്പിക്കുന്നു
ജിദ്ദ: ന്യൂ ഏജ് ഇന്ത്യ ഫോറത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്തനായ പോരാളിയെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്താർ ആറളം ആമുഖ പ്രഭാഷണം നടത്തി. പി.പി. റഹിം അധ്യക്ഷത വഹിച്ചു. റിതാജ് സത്താർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുസാഫിർ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന ഷിബു തിരുവനന്തപുരം, കിസ്മത്ത് മമ്പാട്, ശ്രീകുമാർ മാവേലിക്കര, വി.പി മുസ്തഫ, നാസർ വെളിയങ്കോട്, ഹക്കീം പാറക്കൽ, അഷ്റഫ് കിഴക്കയിൽ, നാസർ കോഴിത്തൊടി, സലിം മധുവായി, സി.എച്ച് ബഷീർ, ബഷീർ വള്ളിക്കുന്ന്, രാധാകൃഷ്ണൻ കാവുമ്പായി, അജി ടി. പിള്ള, സന്തോഷ് ജോസഫ്, അനിൽകുമാർ, നവാസ്, യൂനുസ് കാട്ടൂർ, നജീബ് അഞ്ചൽ, സി.എം ശിബിൽ, മുഹമ്മദ് മമ്മി, സുബൈർ പെരളശ്ശേരി, ഷഹീർ, ശരീഫ് പുലേരി, ലിയാഖത്തലി കോട്ട, ഷാജു ചാരുംമൂട്, സിദ്ദിഖ് കത്തിച്ചാൽ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മലപ്പുറം നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

