കനാലിലേക്ക് വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു
text_fieldsഅൽജൗഫ്: കനാലിലെ വെള്ളകെട്ടിലേക്ക് വാഹനം മറിഞ്ഞ് രണ്ട് സ്വദേശികളും ഒരു വിദേശിയും മരിച്ചു. രണ്ട് പേർ രക്ഷപ്പെട്ടു. ദൗമത്തു ജന്ദലിലെ വാദി ബുഹൈറ ഡിസ്ട്രിക്റ്റിൽ കൃഷിക്കായി ഉപയോഗിക്കുന്ന കനാലിലേക്കാണ് വാഹനം മറിഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ദൗമത്തുൽ ജന്ദൽ മേഖല സിവിൽ ഡിഫൻസിന് കനാലിലേക്ക് വാഹനം വീണ വിവരം ലഭിച്ചതെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു.
വാഹനത്തിനുള്ളിൽ അഞ്ച് പേരുണ്ടായിരുന്നു. ഒരാൾ സിവിൽ ഡിഫൻസ് എത്തുന്നതിന് മുമ്പ് സ്വയം വാഹനത്തിനുള്ളിൽ നിന്ന് പുറത്തുകടന്നു. രണ്ടാമത്തെ ആളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് മൂന്ന് പേർ വാഹനത്തിലുള്ളിൽ നാല് മീറ്റർ ആഴത്തിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട് പേർ സ്വദേശിയും ഒരാൾ വിദേശിയുമാണ്. 14 നും 15 നുമിടയിൽ പ്രായമുള്ളവരാണ്. രക്ഷപ്പെട്ട രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
