Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ദു​ര​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന്​ ജീ​വി​തം പ​ഠി​ച്ചു: ദു​ശ്ശീ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മു​ക്​​തി നേ​ടി പ​തി​റ്റാ​ണ്ടി​നു​​ശേ​ഷം ക​ന​ക​രാ​ജ്​ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ദു​ര​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന്​ ജീ​വി​തം പ​ഠി​ച്ചു: ദു​ശ്ശീ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മു​ക്​​തി നേ​ടി പ​തി​റ്റാ​ണ്ടി​നു​​ശേ​ഷം ക​ന​ക​രാ​ജ്​ നാ​ട​ണ​ഞ്ഞു
cancel
camera_alt???????????????? ?????????????????? ???????????? (?????????) ????????????????????????????? ?????? ?????????????? ??????????????????????????????????????

ദ​മ്മാം: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം തി​മി​ർ​ത്തു​ന​ട​ന്ന കാ​ല​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ദു​രി​ത​കാ​ല​ത്ത്​ ആ ​രു​മി​ല്ലാ​​തെ അ​ല​യേ​ണ്ടി​വ​ന്ന​തോ​ടെ ജീ​വി​തം​പ​ഠി​ച്ച ക​ന​ക​രാ​ജ്​ ദു​ശ്ശീ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മു​ ക്​​തി​നേ​ടി​യാ​ണ്​ കു​ടും​ബ​ത്തി​​െൻറ ചാ​ര​ത്ത​ണ​ഞ്ഞ​ത്. ത​മി​ഴ്​​നാ​ട്ടി​ലെ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​യ ാ​യ ഇൗ 41​കാ​ര​ൻ ദു​ർ​വി​ധി​ക​ളി​ൽ അ​ല​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​നു​​ശേ​ഷ​മാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. 17​ വ​ർ​ഷം​ മു​മ്പ്​ സൗ​ദി​യി​ലെ​ത്തി​യ ഇ​യാ​ൾ​ കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക​ൾ ചെ​യ്​​തി​രു​ന്ന ഒ​രു ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു. ജോ​ലി​ക്കി​ട​യി​ലും അ​ല്ലാ​ത്ത​പ്പോ​ഴും മ​ദ്യ​മാ​ണ്​ ഇ​യാ​ളെ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. ഒ​രി​ക്ക​ൽ സു​ഹൃ​ത്തി​​െൻറ പാ​ർ​ട്ടി​ക​ഴി​ഞ്ഞ്​ മു​റി​യി​ലേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ മ​ദ്യ​പി​ച്ച​തി​ന്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ദി​വ​സ​ങ്ങ​ൾ​ക്കു​​ശേ​ഷം സ്​​പോ​ൺ​സ​റെ​ത്തി ജ​യി​ലി​ൽ നി​ന്നി​റ​ക്കി. വീ​ണ്ടും ജോ​ലി​യി​ൽ തു​ട​ർ​ന്നു. 10 വ​ർ​ഷം​മു​മ്പ്​ നാ​ട്ടി​ൽ അ​വ​ധി​ക്കു​​പോ​കാ​ൻ റീ​എ​ൻ​ട്രി വി​സ​യ്​​ക്ക്​ ശ്ര​മി​ക്കുേ​മ്പാ​ഴാ​ണ്​ പ​ഴ​യ മ​ദ്യ​പാ​ന കേ​സി​​െൻറ യാ​ത്ര​വി​ല​ക്കു​ൾ​െ​പ്പ​ടെ​യു​ള്ള കു​രു​ക്കു​ക​ളു​ണ്ടെ​ന്ന്​ അ​റി​യു​ന്ന​ത്.


ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ ‘ഹു​റൂ​ബാ’​ക്കി സ്​​പോ​ൺ​സ​ർ ​ൈക​യൊ​ഴി​ഞ്ഞു. ഇ​തോ​ടെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​നു​മാ​യി. ജോ​ലി​യൊ​ന്നും ചെ​യ്യാ​നും ക​ഴി​യാ​തെ​വ​ന്നു. ​ൈക​യി​ൽ പ​ണ​മി​ല്ലാ​താ​യ​തോ​ടെ ആ​ഘോ​ഷ​കാ​ല​ത്ത്​ കൂ​ടെ​ക്കൂ​ടി​യി​രു​ന്ന കൂ​ട്ടു​കാ​രും ​ൈക​യൊ​ഴി​ഞ്ഞു. വാ​ട​ക കൊ​ടു​ക്കാ​ൻ പ​ണ​മി​ല്ലാ​തെ​വ​ന്ന​പ്പോ​ൾ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്നും പു​റ​ന്ത​ള്ള​പ്പെ​ട്ടു. ഭ​ക്ഷ​ണ​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​തെ തെ​രു​വി​ൽ അ​ല​യേ​ണ്ടി​വ​ന്നു. ദ​മ്മാം സീ​കോ ബി​ൽ​ഡി​ങ്ങി​​െൻറ സ​മീ​പ​ത്തു​ള്ള വ​ലി​യ പ​ള്ളി​യു​ടെ വ​രാ​ന്ത​യി​ലാ​യി​രു​ന്നു അ​ന്തി​യു​റ​ക്കം. മാ​ന​സി​കാ​വ​സ്​​ഥ പോ​ലും ത​ക​രാ​റി​ലാ​കു​ന്ന സ്ഥി​തി​യി​ലു​മാ​യി. പ​രി​സ​ര​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​രാ​ണ്​ ഇ​യാ​ളെ​ക്കു​റി​ച്ച്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​ത്തെ അ​റി​യി​ച്ച​ത്. നാ​സ്​ സ്വ​ന്തം താ​മ​സ​സ്​​ഥ​ല​ത്തേ​ക്ക്​​ കൂ​ട്ടി​ക്കൊ​ണ്ടു​​പോ​യി സം​ര​ക്ഷ​ണം ന​ൽ​കു​ക​യും കേ​സു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തു.


എ​ല്ലാം ശ​രി​യാ​കു​ന്ന​തു​​വ​രെ ജോ​ലി​ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​തോ​ടെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ സ​ഹാ​യി​യാ​യി കൂ​ടി​യ​തി​നാ​ൽ നി​ത്യ​ജീ​വി​ത ചെ​ല​വി​നു​ള്ള വ​ക കി​ട്ടു​ക​യും ചെ​യ്​​തു. മ​ദ്യ​പാ​ന​ത്തി​ൽ​നി​ന്ന്​ മു​ക്​​തി നേ​ടി​യ ക​ന​ക​രാ​ജ്​ നാ​ട്ടി​​ലു​ള്ള കു​ടും​ബ​ത്തി​ന്​ ഇ​ങ്ങ​നെ കി​ട്ടു​ന്ന വ​രു​മാ​നം അ​യ​ച്ചു​കൊ​ടു​ക്കാ​നും തു​ട​ങ്ങി. ഇ​തി​നി​ട​യി​ൽ ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം ക​ട​ന്നു​പോ​യി. ദീ​ർ​ഘ​കാ​ല​മെ​ടു​ത്ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കേ​സി​​െൻറ കു​രു​ക്കു​ക​ൾ ഒാ​രോ​ന്നാ​യി അ​ഴി​ച്ച്​ നാ​സ്​ ഒ​ടു​വി​ൽ യാ​ത്ര​​ക്കു​ള്ള വ​ഴി​യൊ​രു​ക്കി. എ​ക്​​സി​റ്റ്​ വി​സ ല​ഭി​ച്ചു. അ​മി​ത​മ​ദ്യ​പാ​നം മൂ​ലം ത​നി​ക്ക്​ ന​ഷ്​​ട​പ്പെ​ട്ടു​പോ​യ കു​ടും​ബ​ജീ​വി​ത​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newskanakaraj
News Summary - kanakaraj-saudi-gulf news
Next Story