കെ.എ.എം.സി മലയാളീസ് ഭാരവാഹികൾ
text_fieldsഷഫീഖ് റഹ്മാൻ, അബ്ദുൽ സലാം, മുഹമ്മദ് ഷമീം നരിക്കുനി
മക്ക: മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഹജ്ജ്, ഉംറ തീർഥാടന സേവനത്തിനും അസുഖം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന ഇന്ത്യക്കാരുടെ സഹായത്തിനും സംഘടന മുൻഗണന നൽകുമെന്നും പുതിയ ആശയങ്ങൾ, പരിപാടികൾ എന്നിവ ആസൂത്രണം ചെയ്ത് അംഗങ്ങൾക്കിടയിൽ നടപ്പാക്കാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: ഷഫീഖ് റഹ്മാൻ (പ്രസി), അബ്ദുൽ സലാം (ജന. സെക്ര), മുഹമ്മദ് ഷമീം നരിക്കുനി (ട്രഷ), അബ്ദുൽ അൻഫാസ് (വൈ. പ്രസി), അബ്ദുൽ റഷീദ് (ജോ. സെക്ര), ജിൻസിൽ ജമാൽ (ജോ. ട്രഷ).

