ഇഖാമയില്ലാതെയും രോഗം ബാധിച്ചും ദുരിതത്തിലായ കമാലുദ്ദീൻ നാടണഞ്ഞു
text_fieldsചലനശേഷി നഷ്ടപ്പെട്ട കമാലുദ്ദീന് യാത്രാരേഖകൾ കെ.എം.സി.സി ഭാരവാഹികൾ കൈമാറുന്നു
ബുറൈദ: ഇഖാമയില്ലാതെയും രോഗം ബാധിച്ച് അരക്ക് കീഴെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്ത് രണ്ടു വർഷത്തിലേറെയായി ദുരിതത്തിൽ കഴിഞ്ഞ മലപ്പുറം സ്വദേശി കമാലുദ്ദീൻ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഞരമ്പിന് തളർച്ച ബാധിച്ച് അരക്ക് കീഴെ ചലന ശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തുടർചികിത്സക്കുവേണ്ടി ഉടൻ നാട്ടിൽ എത്തിക്കണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു.
എന്നാൽ, രണ്ടുവർഷത്തിൽ കൂടുതലായി ഇഖാമ പുതുക്കിയിരുന്നില്ല. പാസ്പോർട്ടിെൻറ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ നാട്ടിൽ കൊണ്ടുപോകാൻ തടസ്സം നേരിട്ടു. ഒടുവിൽ കെ.എം.സി.സി അൽറാസ്, ഉനൈസ കമ്മിറ്റികളുടെ ഭാരവാഹികൾ ഇടപെട്ട് സഹായിക്കാൻ മുന്നോട്ടുവന്നു. ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് വിഷയം ഏറ്റെടുക്കുകയും ഫൈസൽ ആലത്തൂരിെൻറ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് പാസ്പോർട്ട് പുതുക്കുകയും യാത്രാരേഖകൾ ശരിയാക്കുകയും ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം വന്ദേഭാരത് വിമാനത്തിൽ നാട്ടിൽ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

