കല്യാണി നായരുടെ കവിതസമാഹാരം പ്രകാശനം നാളെ
text_fieldsകവർ പേജ് ആംബിവാലൻസ്
ദമ്മാം: പ്രവാസി ഗായിക കല്യാണി നായരുടെ പ്രഥമ ഇംഗ്ലീഷ് കവിതസമാഹാരമായ ‘ആംബിവലൻസ്’ വ്യാഴാഴ്ച ദമ്മാമിൽ പ്രകാശനം ചെയ്യും. സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ചടങ്ങ് വൈകlട്ട് 7.30ന് ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ വിവിധ സാംസ്കാരിക പരിപാടികളോടെ നടക്കും.
മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയാണ് പുസ്തകത്തിെൻറ പ്രകാശനം നിർവഹിക്കുന്നത്. ഗായിക കൂടിയായ കല്യാണി, ‘ആംബിവലൻസ്’ എന്ന തെൻറ ആദ്യ കവിതസമാഹാരത്തിലൂടെ സാഹിത്യ മേഖലയിലും സ്ഥാനമുറപ്പിക്കുകയാണ്. ഇതിലെ കവിതകൾക്കായി ചിത്രങ്ങൾ വരച്ചതും കല്യാണിയാണ്.
കോഴിക്കോട് ഡെസ്റ്റിനി ബുക്സാണ് പ്രസാധകർ. ജീവിതാനുഭവങ്ങൾ, മനുഷ്യബന്ധങ്ങൾ, ആത്മസംഘർഷങ്ങൾ, പ്രതീക്ഷകൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി വിഷയങ്ങളെ പ്രമേയമാക്കിയുള്ള ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

