കല്ലുമ്മൽ എഫ്.സി വെറ്ററൻസ് കപ്പ്: റിയാദ് വെറ്ററൻസ് ജേതാക്കൾ
text_fieldsകല്ലുമ്മൽ എഫ്.സി സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ റിയാദ്
വെറ്ററൻസ് ട്രോഫി ഏറ്റുവാങ്ങുന്നു
റിയാദ്: കല്ലുമ്മൽ എഫ്.സി സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റിൽ റിയാദ് വെറ്ററൻസ് ജേതാക്കളായി. ഫൈനലിൽ ഫ്രൈഡേ ഫുട്ബാൾ വെറ്ററൻസ് ശിഫായെയാണ് തോൽപിച്ചത്. ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ വിജയികളെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയാണ് നിർണയിച്ചത്.
അൽ മദീന ചെർപ്പുളശേരിയിലെ സലിം ഒറ്റപ്പാലം, കണ്ണൂർ സർവകലാശാല താരങ്ങളായ നവാസ്, വൈശാഖ്, എഫ്.സി പെരിന്തൽമണ്ണയിലെ ജാഫർ ചെറുകര, മെഡിഗാർഡ് അരീക്കോടിലെ അബ്ദുറഹ്മാൻ, സൂപ്പർ സ്റ്റുഡിയോയുടെ ഹബീബ്, മയൂര എഫ്.സിയുടെ സിദ്ധി, എഫ്.സി കൊണ്ടോട്ടിയിലെ നൂറു തുടങ്ങിയ പ്രമുഖർ വിവിധ ടീമുകൾക്കായി ബൂട്ടണിഞ്ഞു
റിയാദിൽ നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന വെറ്ററൻസ് ഫുട്ബാൾ മത്സരങ്ങൾ കാണാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാണികൾ അസിസ്റ്റ് ഗ്രൗണ്ടിലെത്തി. ബേബി ഉമ്മുൽ ഹമാം ഉദ്ഘാടന ചടങ്ങിൽ ആശംസ നേർന്നു. ലെജൻഡ്സ് എഫ്.സി, ടീം അവൻജേഴ്സ്, സി.ബി.ഐ വെറ്ററൻസ്, തൃശ്ശൂർ എഫ്.സി, ഫ്രൈഡേ ഫുട്ബാൾ വെറ്ററൻസ് ശിഫ, എഫ്.എഫ്.സി വെറ്ററൻസ്, ലെജൻഡ്സ് യൂത്ത് ഇന്ത്യ, റിയാദ് വെറ്ററൻസ് എന്നീ ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്.
ഓരോ ടീമിലും 40 വയസിന് മുകളിലുള്ള ആറ് കളിക്കാരെയും 35നും 40നും ഇടയിലുള്ള ഒരാളെയും ഉൾപ്പെടുത്തി മത്സരങ്ങൾ നടന്നു. റഫറിമാരായ നൗഷാദ്, അൻസാർ, ആദിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. മികച്ച കളിക്കാരനായി വൈശാഖ് (റിയാദ് വെറ്ററൻസ്), മികച്ച ഗോൾകീപ്പറായി സുനീർ (ഫ്രൈഡേ ഫുട്ബാൾ വെറ്ററൻസ് ശിഫ), ടോപ്പ് സ്കോററായി വൈശാഖ് (റിയാദ് വെറ്ററൻസ്), മികച്ച പ്രതിരോധ താരമായി ജാഫർ ചെറുകര (ഫ്രൈഡേ ഫുട്ബാൾ വെറ്ററൻസ് ശിഫ) എന്നിവരെ തെരഞ്ഞെടുത്തു.
മുജീബ് ഉപ്പട, ഫാഹിദ് നീലാഞ്ചേരി, മജീദ് ബക്സർ, ജാനിസ് പൊന്മള, കാദർ പാഴൂർ, റിനീഷ് കുടു മമ്പാട്, അനീസ് പാഞ്ചോല, നൗഷാദ് കോട്ടക്കൽ, ചെറിയാപ്പു മേൽമുറി, റഫ്സാൻ, കമ്മു സലിം, മൻസൂർ പകര, സിദ്ധി ആനക്കര എന്നിവർ വ്യക്തിഗത ട്രോഫികൾ കൈമാറി. സമാപന സമ്മേളനത്തിൽ റാഷി ചെമ്മാട്, ഷഫീഖ് കരുവാരക്കുണ്ട്, ഷഫീഖ് വള്ളുവമ്പ്രം, ഉമർ മേൽമുറി എന്നിവർ ആശംസകൾ അറിയിച്ചു. വിജയികൾക്കുള്ള ട്രോഫി യുനൈറ്റഡ് എഫ്.സി പ്രസിഡന്റ് ബാബു മഞ്ചേരിയും ജസീം കരുവാരകുണ്ടും റണ്ണേഴ്സിനുള്ള ട്രോഫി ബാവ ഇരുമ്പുഴി, ആത്തിഫ് ബുഖാരി, ചെറിയാപ്പു മേൽമുറി എന്നിവരും കൈമാറി. ബാവ ഇരുമ്പുഴി സ്വാഗതവും ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു. ശാമിൽ പാഴൂർ, അമീൻ തൃശ്ശൂർ, അബ്ദുൽ ഹാദി എടവണ്ണ, ഷബീബ് കരുവാരക്കുണ്ട്, കുഞ്ഞാണി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

