‘കളിയരങ്ങ് സീസൺ 2’ നാളെ
text_fieldsജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിലുള്ള ഫിറ്റ് (ഫോറം ഫോർ ഇന്നവേറ്റീവ് തോട്ട്സ്) സംഘടിപ്പിക്കുന്ന കളിയരങ്ങ് സീസൺ രണ്ട് നാളെ. വെള്ളിയാഴ്ച രണ്ടുമണിമുതൽ ഹയ്യസാമിർ അൽദുറ വില്ലയിലാണ് പരിപാടിയെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50 ഒാളം ഇനങ്ങളിൽ 500ലധികം കുട്ടികൾ മാറ്റുരക്കും. ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. പരിപാടിയുടെ ഭാഗമായി ഭക്ഷണ സ്റ്റാളുകൾ, ആരോഗ്യ ബോധവത്കരണം, പുസ്തകം പരിചയപ്പെടുത്തൽ, ക്വിസ് മത്സരം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ടെന്ന് അവർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അബ്്ദുലത്തീഫ് മുസ്്ലിയാരങ്ങാടി, ഇസ്ഹാഖ് മുണ്ടോളി, അബ്്ദുൽ ഗഫൂർ പട്ടിക്കാട്, വി.പി ഉനൈസ്, അബുബക്കർ കാട്ടുപാറ, കെ.എൻ.എ ലത്തീഫ്, സലീം അരക്കുപറമ്പിൽ, എം.പി ബഷീറലി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.