Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2020 1:25 PM GMT Updated On
date_range 29 Jan 2020 1:25 PM GMTകാളികാവ് സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കാളികാവ് പള്ളിശ്ശേരി സ്വദേശി മാവുങ്ങൽ അബ്ദുൽ കരീമാണ് (52) ബുധനാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചത്. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിദ്ദയിലെ സവോള ഷുഗർ ഫാക്ടറി ജീവനക്കാരനായിരുന്നു. റുവൈസിലെ സുലൈമാൻ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
ഭാര്യ: ആയിശ. മക്കൾ: റഈസ് (റിയാദ്), റിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story