Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാളികാവ് ഏരിയ പ്രവാസി...

കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ ഇഫ്താർ

text_fields
bookmark_border
കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ ഇഫ്താർ
cancel
camera_alt

ജിദ്ദയിൽ കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ ഒരുക്കിയ ഇഫ്താർ സംഗമം ജാഫറലി പാലക്കോട് ഉദ്‌ഘാടനം ചെയ്യുന്നു

ജിദ്ദ: ജിദ്ദയിലുള്ള കാളികാവുകാരുടെ കൂട്ടായ്മയായ കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ (കാപാ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നിരവധി പേർ കുടുംബസമേതം സംഗമത്തിൽ പങ്കുകൊണ്ടു.

സംഗമം മാധ്യമ പ്രവർത്തകൻ ജാഫറലി പാലേക്കോട് ഉദ്ഘാടനം ചെയ്തു. പ്രവാസത്തിനിടയിലും നാടി​െൻറ വികസനത്തിലും സഹായത്തിനർഹതപ്പെട്ടവരെ ചേർത്തുപിടിക്കാനും ‘കാപാ’ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം നേരിട്ടറിയാൻ സാധിച്ചകാര്യം അദ്ദേഹം സ്മരിച്ചു. പ്രസിഡൻറ്​ സമീർ പൂളക്കൽ അധ്യക്ഷത വഹിച്ചു. വി. അനസ് സംസാരിച്ചു. സാജിദ് ബാബു, സിറാജ് എടപ്പറ്റ, കെ.കെ ഉമ്മർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹുമയൂൺ കബീർ സ്വാഗതവും ശിഹാബ് കിഴിശ്ശേരി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Kalikavu Area Pravasi Association Iftar
Next Story