ശ്രദ്ധേയമായി ‘കാളികാവോത്സവ്-2023’ ആഘോഷപരിപാടികൾ
text_fieldsകാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ ജിദ്ദയിൽ സംഘടിപ്പിച്ച ‘കാളികാവോത്സവ്-2023’ പരിപാടിയിൽനിന്ന്
ജിദ്ദ: കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ (കാപ) ജിദ്ദയിൽ സംഘടിപ്പിച്ച ‘കാളികാവോത്സവ്-2023’ ശ്രദ്ധേയമായി. വൈവിധ്യമാർന്ന പരിപാടികളോടെ വാർഷികാഘോഷവും കുടുംബസംഗമവും കലാസന്ധ്യയും ഫുട്ബാൾമേളയും ഇതോടനുബന്ധിച്ചു നടന്നു.
ഇസ്തിറാഹ ജസീറയിൽ നടന്ന പരിപാടി അബ്ദുൽ സലാം (അൽ റയാൻ) ഉദ്ഘാടനം ചെയ്തു. ഷിഹാബ് കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ് ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരം നേടിയ മുഹ്സിൻ കാളികാവിന് പരിപാടിയിൽ ഉപഹാരം നൽകി ആദരിച്ചു. പി. സമീർ ബാബു, കെ.ടി. അൻവർ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. മുഹ്സിൻ കാളികാവ്, തുഷാര ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ തിയറ്റർ ക്യാമ്പ് അരങ്ങേറി. ബാബു, സാലിം, മുഹമ്മദാലി, സുധീർ രാമനാട്ടുകര, സന്തോഷ്, ഗിരീഷ്, സി.പി. മുജീബ് റഹ്മാൻ, വി.പി. ഉമൈറ, ഷിഹാബ്, അഭിജിത് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി.
ഷാനവാസ് ഈശ്വരത്ത് അവതരിപ്പിച്ച മിമിക്രിയും ഹൃദ്യമായി. നൂഹ ഫാത്തിമ, ഹിന റഹ്മാൻ, റീഹ അൻവർ എന്നിവർ സംഘഗാനം അവതരിപ്പിച്ചു. ഫുട്ബാൾ ടൂർണമെന്റിൽ ചെങ്കോട് വാരിയേഴ്സ് ജേതാക്കളായി. ടൗൺ ടീം കാളികാവ് റണ്ണേഴ്സ്അപ്പും നേടി. ഷൂട്ടൗട്ട് മത്സരത്തിൽ സമീർ പൂളക്കൽ, നൂറാസ് മുഹമ്മദ്, മുഹമ്മദ് സാമിർ എന്നിവർ വിജയികളായി. കുട്ടികൾക്കായി കളറിങ്, മിഠായി പെറുക്കൽ, ബാൾ ഗാതറിങ് തുടങ്ങിയ മത്സരങ്ങൾ നടന്നു. സി.കെ. മുജീബ്, കെ.കെ. ഉമ്മർ, മുഹ്ലിയാർ, താഹിർ, ഷാനവാസ് പുലത്ത്, ഇർഷാദ് മാഞ്ചേരി കുരിക്കൾ, ഷമീർ ചാഴിയോട്, ജംഷീദ് നെച്ചിക്കാടൻ, സാജിദ് ബാബു, ബഷീർ ഒറ്റമാളിയക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വി. ഹുമയൂൺ കബീർ സ്വാഗതവും സ്നൈവർ അനന്തമംഗലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

