കളത്തിൽ കുഞ്ഞാപ്പു ഹാജിക്ക് വണ്ടൂർ കെ.എം.സി.സി സ്വീകരണം നൽകി
text_fieldsജിദ്ദ: ഹജ്ജ് നിർവഹിക്കാനായെത്തിയ മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് കളത്തിൽ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീൻ ചോക്കാടിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ട്രഷറർ ശംസു ഇല്ലിക്കുത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, വൈസ് പ്രസിഡൻറുമാരായ അഷ്റഫ് മുല്ലപ്പള്ളി, അബൂട്ടി നിലമ്പൂർ, സലീം മമ്പാട്, യൂസുഫ് കൂരിക്കൽ, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഹസ്സൻ, റഫീഖ് സാഹിബ്, അനസ്, റാഫി, ശറഫു, അബ്ദുൽ ഇലാഹ്, ഗഫാർ മട്ടുമ്മൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളോടൊപ്പം ചേർന്ന് ചെയർമാൻ യൂസുഫ് കുരിക്കൾ, കളത്തിൽ കുഞ്ഞാപ്പു ഹാജിയെ പൊന്നാട അണിയിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് കളത്തിൽ കുഞ്ഞാപ്പു ഹാജി മറുപടി പ്രസംഗം നടത്തി. വൈസ് ചെയർമാൻ മുഹ്ളാർ തങ്ങൾ സ്വാഗതവും ഹാരിസ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

