കലാരത്ന ഡാൻസ് ഗ്രൂപ് ഇഫ്താർ സംഗമം
text_fieldsജിദ്ദയിൽ കലാരത്ന ഡാൻസ് ഗ്രൂപ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചവർ
ജിദ്ദ: ജിദ്ദയിൽ കലാരത്ന ഡാൻസ് ഗ്രൂപ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഗായകൻ ജമാൽ പാഷ സംഗമം ഉദ്ഘാടനം ചെയ്തു. ജിദ്ദ മലയാളി സമൂഹത്തിൽ കലാ, സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് കലാരത്ന ഡാൻസ് ഗ്രൂപ്പ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ കോഓർഡിനേറ്റർ ശ്രീത അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ലൈലത്തുൽ ഖദ്റിന്റെ വരവിനെ സ്വാഗതം ചെയ്ത് ഗായകൻ നൂഹ് ബീമാപ്പള്ളി ആലപിച്ച ഗാനം സദസ്സ് ഹർഷാരവത്തോടെ ഏറ്റെടുത്തു. ചടങ്ങിനോടനുബന്ധിച്ച് കീർത്തന സുമേഷ് വരച്ച ആരാദ്യ ഷിനോജിന്റെ വാട്ടർ കളർ പെയിന്റിംഗ് ഫോട്ടോ കൈമാറി.വിവിധ ആഘോഷങ്ങൾ, കലാമേളകൾ, സാമൂഹിക പരിപാടികൾ, ദേശീയ, സാംസ്കാരിക വേദികൾ എന്നിവയിൽ മനോഹരമായ നൃത്താവിഷ്കാരങ്ങളിലൂടെ ശ്രദ്ധനേടുന്ന കലാസംഘമാണ് കലാരത്ന ഡാൻസ് ഗ്രൂപ്പ്. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ കൂട്ടായ്മ കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യവും ആധുനിക നൃത്തശൈലികളും സമന്വയിപ്പിച്ച് പ്രേക്ഷകർക്ക് മികച്ച അവതരണങ്ങൾ സമ്മാനിക്കുന്നതിൽ മുൻപന്തിയിലാണ്.
കുട്ടികൾക്കും യുവാക്കൾക്കും കലാപരമായ കഴിവുകൾ വളർത്താനുള്ള അവസരവും സംഘം ഒരുക്കുന്നുണ്ട്. ജിദ്ദയിലെ പ്രവാസി മലയാളികളായ കലാപ്രതിഭകൾക്ക് വേദിയൊരുക്കുകയും സാംസ്കാരിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുന്ന സജീവ കലാസംഘമായി കലാരത്ന ഡാൻസ് ഗ്രൂപ് വളർന്ന് കൊണ്ടിരിക്കുകയാണെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. റീത്ത, നവാസ് ബീമാപ്പള്ളി, റാഫി ജൂബി, നീതു, സുമയ്യ എന്നിവർ ആശംസകൾ നേർന്നു. പൗർണമി ടീച്ചർ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. അക്ബർ, അജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

