കലാലയം സാംസ്കാരിക വേദി സർഗശാല
text_fieldsകലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിനോടനുബന്ധിച്ച് യൂനിറ്റ്,
സെക്ടർ ഭാരവാഹികൾക്ക് വേണ്ടി സംഘടിപ്പിച്ച സർഗശാല
ദമ്മാം: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 14ാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവിനോട് അനുബന്ധിച്ച് യൂനിറ്റ്, സെക്ടർ ഭാരവാഹികൾക്ക് ‘സർഗശാല’ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.
ഒക്ടോബർ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന സോൺ സാഹിത്യോത്സവിന് മുന്നോടിയായാണ് 40ലധികം യൂനിറ്റുകളിലും എട്ട് സെക്ടറുകളിലും പരിപാടി നടത്തുന്നത്. സാഹിത്യോത്സവിന്റെ വിളംബരം അറിയിച്ചുകൊണ്ട് നൂറിലധികം കുടുംബങ്ങളിൽ ഫാമിലി സാഹിത്യോത്സവുകളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോൺ കലാലയം സെക്രട്ടറി അബ്ദുൽ ഹസീബ് മിസ്ബാഹി ശിൽപശാലക്ക് നേതൃത്വം നൽകി. ദമ്മാം അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന സർഗശാലയിൽ ആർ.എസ്.സി ദമ്മാം സോൺ ചെയർമാൻ സഫ്വാൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
സോൺ സെക്രട്ടറിമാരായ സഈദ് പുഴക്കൽ, ആഷിഖ് കായംകുളം, താജ് ആറാട്ടുപുഴ, റെംജു റഹ്മാൻ കായംകുളം, ജംഷീർ തവനൂർ, എക്സിക്യുട്ടീവ് ബോർഡ് അംഗങ്ങളായ ബഷീർ പനമരം, സ്വബൂർ കണ്ണൂർ, ആസിഫലി വെട്ടിച്ചിറ, ജാബിർ മാഹി, നബീൽ മാഹി, സാലിം കാസർകോട് എന്നിവർ സംബന്ധിച്ചു. ആർ.എസ്.സി ദമ്മാം സോൺ ജനറൽ സെക്രട്ടറി ജിഷാദ് ജാഫർ കൊല്ലം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ ഹക്കീം പൂവാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

