Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെൽബണിലെ പുതിയ ഷോറൂം...

മെൽബണിലെ പുതിയ ഷോറൂം കാജോൾ ദേവ്ഗൺ ഉദ്ഘാടനം ചെയ്തു; ജോ​യ് ആ​ലു​ക്കാ​സ് ഇ​നി ഓ​സ്‌​ട്രേ​ലി​യ​യി​ലും

text_fields
bookmark_border
മെൽബണിലെ പുതിയ ഷോറൂം കാജോൾ ദേവ്ഗൺ ഉദ്ഘാടനം ചെയ്തു; ജോ​യ് ആ​ലു​ക്കാ​സ് ഇ​നി ഓ​സ്‌​ട്രേ​ലി​യ​യി​ലും
cancel
camera_alt

മെ​ൽ​ബ​ണി​ലെ ജോ​യ്ആ​ലു​ക്കാ​സ് ഷോ​റൂം ബോ​ളി​വു​ഡ് താ​ര​വും ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റു​മാ​യ കാ​ജോ​ൾ ദേ​വ്ഗ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ലേ​ബ​ർ എം.​പി. ലീ ​ട​ർ​ലാ​മി​സ്, മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ അ​നീ​ഷ് രാ​ജ​ൻ, ഫെ​ഡ​റ​ൽ മെ​മ്പ​ർ ക​സാ​ന്ദ്ര ഫെ​ർ​ണാ​ണ്ടോ, കൗ​ൺ​സി​ല​ർ ജിം ​മെ​മെ​റ്റി, ജോ​യ്ആ​ലു​ക്കാ​സ് ജ്വ​ല്ല​റി സി.​ഇ.​ഒ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സോ​ണി​യ ആ​ലു​ക്കാ​സ് എ​ന്നി​വ​ർ സ​മീ​പം 

മെ​ൽ​ബ​ൺ: ആ​ഗോ​ള സ്വ​ർ​ണ​വ്യാ​പാ​ര രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ജോ​യ്ആ​ലു​ക്കാ​സ് ത​ങ്ങ​ളു​ടെ വ​ള​ർ​ച്ചാ​യാ​ത്ര​യി​ൽ ച​രി​ത്ര​പ​ര​മാ​യ പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ട്ടു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ര​ണ്ടാ​മ​ത്തെ ഷോ​റൂം മെ​ൽ​ബ​ണി​ൽ ആ​രം​ഭി​ച്ച​തോ​ടെ, ലോ​ക​ത്തെ 12ാമ​ത്തെ രാ​ജ്യ​ത്തേ​ക്ക് ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഔ​ദ്യോ​ഗി​ക​മാ​യി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബോ​ളി​വു​ഡ് താ​രം കാ​ജോ​ൾ ദേ​വ്ഗ​ൺ ഷോ​റൂ​മി​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലേ​ബ​ർ എം.​പി ലീ ​ട​ർ​ലാ​മി​സ്, മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ അ​നീ​ഷ് രാ​ജ​ൻ, ഫെ​ഡ​റ​ൽ മെ​മ്പ​ർ ക​സാ​ന്ദ്ര ഫെ​ർ​ണാ​ണ്ടോ, കൗ​ൺ​സി​ല​ർ ജിം ​മെ​മെ​റ്റി തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ജോ​യ്ആ​ലു​ക്കാ​സ് ജ്വ​ല്ല​റി സി.​ഇ.​ഒ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്, ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സോ​ണി​യ ആ​ലു​ക്കാ​സ് എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കു​ള്ള ഈ ​പ്ര​വേ​ശ​നം കേ​വ​ല​മൊ​രു ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ നാ​ഴി​ക​ക്ക​ല്ല​ല്ല, മ​റി​ച്ച് ലോ​ക​വി​പ​ണി​യി​ലെ ബ്രാ​ൻ​ഡി​െൻറ വ്യ​ക്ത​മാ​യ ല​ക്ഷ്യ​പ്ര​ഖ്യാ​പ​നം കൂ​ടി​യാ​ണെ​ന്ന്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ തു​ട​ങ്ങി​യ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും യു.​എ​സ്.​എ, യു.​കെ, ഇ​ന്ത്യ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ തു​ട​ങ്ങി്യ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലു​മാ​യി നാ​ല് പ​തി​റ്റാ​ണ്ടോ​ള​മാ​യി പ​ടു​ത്തു​യ​ർ​ത്തി​യ വി​ശ്വാ​സ​ത്തി​െൻറ​യും ഗു​ണ​മേ​ന്മ​യു​ടെ​യും പാ​ര​മ്പ​ര്യം ഇ​നി ഓ​സ്‌​ട്രേ​ലി​യ​ൻ മ​ണ്ണി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​ധി​കൃ​ത​ർ ​പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഏ​ഷ്യാ പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ മെ​ൽ​ബ​ൺ ന​ഗ​ര​ത്തെ ത​ന്നെ ആ​ദ്യ കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് ഏ​റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ജോ​യ്ആ​ലു​ക്കാ​സി​െൻറ വി​ശ്വ​സ്ത​രാ​യ ദ​ക്ഷി​ണേ​ഷ്യ​ൻ പ്ര​വാ​സി​ക​ൾ ധാ​രാ​ള​മാ​യി താ​മ​സി​ക്കു​ന്ന ന​ഗ​ര​മാ​ണി​ത്. ഈ ​പു​തി​യ ചു​വ​ടു​വെ​പ്പി​ലൂ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ ​ബ​ന്ധം അ​വ​രു​ടെ വാ​തി​ൽ​പ്പ​ടി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ജോ​യ് ആ​ലു​ക്കാ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketingbusinessesSaudi Arabiagulfnews saudi arabia
News Summary - Kajol Devgan inaugurates new showroom in Melbourne; Joy ​​Alukas now in Australia
Next Story