Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈ​ര​ളി ഡാ​ൻ​സ്...

കൈ​ര​ളി ഡാ​ൻ​സ് അ​ക്കാ​ദ​മി 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കൈ​ര​ളി ഡാ​ൻ​സ് അ​ക്കാ​ദ​മി 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

കൈ​ര​ളി ഡാ​ൻ​സ് അ​ക്കാ​ദ​മി 12ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

റി​യാ​ദ്: കൈ​ര​ളി ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ 12ാം വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റ​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ റി​യാ​ദ്​ സു​ൽ​ത്താ​ന​യി​ലെ അ​ൽ ന​ഖീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​ൽ ആ​ലി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​വി​താ​ല​താ ക​തി​രേ​ശ​ൻ, പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ലു​ലു റി​യാ​ദ് അ​വ​ന്യൂ മാ​ൾ മാ​നേ​ജ​ർ ലാ​ലു വ​ർ​ക്കി, ബി​നു എം. ​ശ​ങ്ക​ര​ൻ, ശ​ര​ത് സ്വാ​മി​നാ​ഥ​ൻ, ധ​ന്യാ ശ​ര​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് ഔ​പ​ചാ​രി​ക​മാ​യ തു​ട​ക്കം കു​റി​ച്ച​ത്.

തു​ട​ർ​ന്ന് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ വേ​ദി​യി​ലെ​ത്തി​ച്ച 22-ഓ​ളം വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നൃ​ത്ത ഇ​ന​ങ്ങ​ൾ കാ​ണി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഇ​തി​ൽ ക​ണ്ണ​കി​യു​ടെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ൾ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നാ​ട​കം കാ​ണി​ക​ൾ​ക്ക് ഏ​റെ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി. ഗാ​യ​ക​രാ​യ ത​ങ്ക​ച്ച​ൻ വ​യ​നാ​ട്, അ​നീ​ഖ് റ​ഹ്​​മാ​നും ചേ​ർ​ന്നൊ​രു​ക്കി​യ ഗാ​ന​മേ​ള ച​ട​ങ്ങി​െൻറ മാ​റ്റു​കൂ​ട്ടി. ഫ​നൂ​സ സാ​ബി​ത്ത്, അ​നു​ഷ്ക ബി​ജു എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ർ. നി​റ​ഞ്ഞ സ​ദ​സ്സി​ൽ ന​ട​ന്ന ഈ ​വാ​ർ​ഷി​കാ​ഘോ​ഷം അ​ക്കാ​ദ​മി​യു​ടെ ക​ലാ​പ​ര​മാ​യ മി​ക​വും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ഴി​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഫോ​ട്ടോ​ഗ്ര​ഫി​യും വി​ഡി​യോ​ഗ്ര​ഫി​യും സ​തീ​ഷ് മാ​ക്സി​മൊ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Kairali Dance Academy celebrates its 12th anniversary
Next Story