കടുങ്ങല്ലൂർ പ്രവാസി കൂട്ടായ്മ ജനറൽ ബോഡി യോഗം
text_fieldsകടുങ്ങല്ലൂർ പ്രവാസി കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം
ജിദ്ദ: കടുങ്ങല്ലൂർ പ്രവാസി കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം സമാപിച്ചു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് എം.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി വി.പി. മുനീർ അവതരിപ്പിച്ചു. 2022-2023 വർഷത്തേക്കുള്ള 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. പി.കെ. അബ്ദുൽ സമദ്, കെ. ഹബീബ് റഹ്മാൻ, വി.പി. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ ഭരണഘടന നിർമാണത്തിനായി കെ. അബ്ദുൽ ലത്തീഫ്, വി.പി. അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപവത്കരിച്ചു. കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും കെ.കെ. അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

