കടലുണ്ടി തെക്കുമ്പാട് മഹല്ല് പ്രവാസി അസോസിയേഷൻ സൗഹൃദ സംഗമം
text_fieldsസൗഹൃദ സംഗമം ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: സാമുദായിക സ്പർദ്ധക്ക് ഇടനൽകാതെയും അരാഷ്ട്രീയ ഇടപെടലുകളില്ലാതെയും അടിയന്തര പ്രാധാന്യത്തോടെ വഖഫ് ഭേദഗതി ബിൽ പരിഹരിക്കപ്പെടണമെന്ന് കടലുണ്ടി തെക്കുംമ്പാട് മഹല്ല് പ്രവാസി അസോസിയേഷൻ (കെ.ഇ.ടി.എം.എ) ദമ്മാം ഘടകം ആവശ്യപ്പെട്ടു.
ദമ്മാം സൈഹാത്തിൽ നടന്ന ഏകദിന സൗഹൃദ സംഗമത്തിൽ ഈസ്റ്റേൺ പ്രൊവിൻസിലെ കടലുണ്ടി പ്രവാസികൾ കുടുംബസമേതം പങ്കെടുത്തു. കടലുണ്ടി തെക്കുമ്പാട് മഹല്ല് അംഗം ടി.പി അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷബീർ ചിറമ്മൽ അധ്യക്ഷനായിരുന്നു. പരിപാടിയിൽ നടന്ന ജുമുഅ നമസ്കാരത്തിന് മുനീർ ഹാദി നേതൃത്വം നൽകി. പ്രവാസികളിൽ നിക്ഷേപ സ്വഭാവം വളർത്തുന്ന പദ്ധതികളെ സംബന്ധിച്ച് യാസർ കൊടുവള്ളി ക്ലാസ് നയിച്ചു.
മഹല്ല് പ്രതിനിധികളായ അബ്ദുൽ ഗഫൂർ, വി. ഹംസക്കോയ, എൻ.കെ എന്നിവർ ആശംസകൾ നേർന്നു. വിവിധ സെഷനുകളിലായി ഡോ. അനസ് കടലുണ്ടി, കാസിം മാളിയേക്കൽ, ടി.പി നസീഫ്, സലീം കടലുണ്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

