റിയാദ്: കോവിഡ് കാല പ്രവർത്തനങ്ങൾ പരിഗണിച്ച് റിയാദ് കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറിയും തൃശൂർ ജില്ല ജനറൽ സെക്രട്ടറിയുമായ കബീർ വൈലത്തൂരിനെ ആദരിച്ചു. തൃശൂർ ജില്ല, മണ്ഡലം കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ പ്രശംസഫലകം ചേലക്കര മണ്ഡലം പ്രസിഡൻറ് മുഹമ്മദ് കുട്ടി ചേലക്കര കബീർ വൈലത്തൂരിന് സമ്മാനിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റിയുടെയും ജില്ല മുസ്ലിം ലീഗിെൻറയും യൂത്ത് ലീഗിെൻറയും ഹെൽപ് ഡെസ്കുകൾ വഴി ആവശ്യപ്പെട്ട സഹായങ്ങൾ ചെയ്യാൻ കബീർ വൈലത്തൂർ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു എന്ന് കോഒാഡിനേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് ഷൗക്കത്ത് അലി പാലപ്പിള്ളി അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ മുഹമ്മദ് കുട്ടി ചേലക്കര, ഉസ്മാൻ തളി, അൻഷാദ് കൈപ്പമംഗലം, ഉമർ ചളിങ്ങാട്, റഫീഖ് തങ്ങൾ, ഷാഹിദ് തങ്ങൾ, യൂസുഫ് മണലൂർ, സലീം പാവറട്ടി, ഷാഹിദ് കറുകമാട്, സഗീർ, അബ്ദുൽ ഖാദർ വെണ്മേനാട്, സക്കരിയ വാടാനപ്പള്ളി, ഉമർ ഫാറൂഖ് മുള്ളൂർക്കര എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ഷാഫി സ്വാഗതവും ഷിഫ്നാസ് ശാന്തിപുരം നന്ദിയും പറഞ്ഞു.