കഅ്ബ കഴുകൽ ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും എം.എ. യൂസുഫലിയും
text_fieldsജിദ്ദ: വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങൾ, വ്യവസായപ്രമുഖൻ എം.എ . യൂസുഫലി, ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈ ഖ് എന്നിവർ സംബന്ധിച്ചു. തിങ്കളാഴ്ച രാവിലെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ മേൽനോട്ടത്തിലാണ് കഅ്ബ കഴുകൽ ചടങ്ങ് നടന്നത്.മസ്ജിദുൽ ഹറാമിലെത്തിലെ മക്ക ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സ്വീകരിച്ചു.
മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മക്ക മേഖ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം ഫാലിഹ്, നയതന്ത്രപ്രതിനിധികൾ, ഗവ. വകുപ്പ് മേധാവികൾ തുടങ്ങിയർ പെങ്കടുത്തു. ശേഷം ചടങ്ങിെൻറ സ്മരണാർഥമുള്ള ഉപഹാരം ഇരുഹറം കാര്യാലയ മേധാവി മക്ക ഗവർണർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
285649_1568688569.jpg)