Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഅ്ബയെ പുതിയ കിസ് വ അണിയിച്ചു 

text_fields
bookmark_border
കഅ്ബയെ പുതിയ കിസ് വ അണിയിച്ചു 
cancel

മക്ക: വിശുദ്ധ കഅ്ബയെ പുതിയ കിസ് വ അണിയിച്ചു. പതിവുപോലെ ദുൽഹജ്ജ് ഒമ്പതിന് രാവിലെയാണ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിയുടെ മേൽനോട്ടത്തിൽ പുതിയ കിസ് വ കഅ്ബയെ പുതപ്പിച്ചത്. കിസ് വ മാറ്റുന്നതി​​െൻറ മുന്നോടിയായി ഞായറാഴ്ച വൈകുന്നേരം തന്നെ പഴയ കിസ് വയിലെ സ്വർണം കൊണ്ട് ആലേഖനം ചെയ്ത ഖുർആൻ ലിപികൾ എടുത്തുമാറ്റുന്ന ജോലികൾ ആരംഭിച്ചിരുന്നു.

kiswa-kaba

സുബ്ഹ് നമസ്കാരത്തിനു ശേഷമാണ് കഅ്ബയെ പുതിയ കിസ് വ  പുതപ്പിക്കുന്ന ജോലികൾ ആരംഭിച്ചതെന്ന് കിങ് അബ്ദുൽ അസീസ് കിസ് വ കോംപ്ലക്സ് മേധാവി അഹ്മദ് അൽമൻസൂരി പറഞ്ഞു. നാല് ഭാഗങ്ങളോട് കൂടിയതാണ് കിസ് വ. വാതിൽ വിരിയുമുണ്ട്. 16 കഷ്ണങ്ങളോട് കൂടിയതാണ് കിസ് വയൂടെ ബെൽറ്റ്. ഏകദേശം 670 കിലോ ശുദ്ധ പട്ടിലാണ് നെയ്തെടുക്കുന്നത്. 120 കിലോ സ്വർണത്തിെൻയും 100 കിലോ വെള്ളിയുടെയും നൂലുകൾ ഉപയോഗിക്കുന്നുണ്ട്. സ്വദേശികളും വിദേശികളുമായ വിദഗ്ധരായ 200 പേരുടെ കരവിരുതിനാലാണ് കിസ് വ രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kaba new Kiswa-Gulf News
Next Story