കഅ്ബ കഴുകൽ ചടങ്ങ് ഇന്ന്
text_fieldsജിദ്ദ: മക്കയിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് ഇന്ന്. സൽമാൻ രാജാവിനുവേണ്ടി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ചടങ്ങിന് മേൽനോട്ടം വഹിക്കും. ചടങ്ങിൽ മന്ത്രിമാർ, അമീറുമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, ഇരുഹറം കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുക്കും.
പ്രവാചകചര്യ പിന്തുടർന്നാണ് ഒരോ വർഷവും കഅ്ബ കഴുകുന്നത്. ലോക മുസ്ലിംകളുടെ ഖിബ്ലയായ കഅ്ബയും ഇരുഹറമുകളും സംരക്ഷിക്കുന്നതിന് സൗദി ഭരണകൂടം കാണിക്കുന്ന അതീവ താൽപര്യത്തിെൻറയും മുന്തിയ പരിഗണനയുടെയും ഭാഗവുമാണ്.
സൗദി സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിെൻറ കാലംതൊട്ട് ഒരോ വർഷവും കഅ്ബ കഴുകൽ ചടങ്ങ് നടത്താറുണ്ട്. ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. പനിനീർ കലർത്തിയ സംസം ഉപയോഗിച്ചാണ് കഅ്ബയുടെ അകവും പുറംചുവരുകളും കഴുകുന്നത്.
കഅ്ബ കഴുകുന്നതിനുള്ള എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം പൂർത്തിയാക്കി. ഏറ്റവും മികച്ച തരം ഊദ് തൈലം, പനിനീർ, ആധുനിക ഉപകരണങ്ങൾ എന്നിവ ഇരുഹറം കാര്യാലയത്തിന് കീഴിലെ പെർഫ്യൂം വിഭാഗം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

