Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഅ്ബയുടെ കിസ്വ താഴ്ത്തി
text_fieldsbookmark_border
മക്ക: കഅ്ബയുടെ കിസ്വ താഴ്ത്തിക്കെട്ടി. കഅ്ബക്ക് താഴെ സ്ഥാപിച്ച ‘ശാദൂറാൻ’ എന്ന കൊളുത്തുകളിലാണ് കിസ്വ താഴ്ത്തി കെട്ടിയത്. ഹജ്ജ് വേളയിലെ വർധിച്ച തിരക്കിനിടയിൽ കിസ്വക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും വൃത്തി കാത്തുസൂക്ഷിക്കാനുമാണ് ഒരോ വർഷവും ഹജ്ജ് സീസണിൽ കിസ്വ ഏകദേശം മൂന്ന് മീറ്ററോളം ഉയർത്തിക്കെട്ടുന്നത്. ദുൽഖഅദ് 15നാണ് കിസ്വ ഉയർത്തിക്കെട്ടിയത്. തീർഥാടകർ ഏതാണ്ട് തിരിച്ചുപോയ പശ്ചാത്തലത്തിലാണിപ്പോൾ കിസ്വ ഫാക്ടറിയിലെ വിദഗ്ധർ താഴ്ത്തികെട്ടിയിരിക്കുന്നത്. ത്വവാഫിലേർപ്പെട്ടവർക്ക് യാതൊരു പ്രയാസവുണ്ടാക്കാത്ത രീതിലാണ് കിസ്വ താഴ്ത്തി കെട്ടുന്ന ജോലികൾ പൂർത്തിയാക്കിയതെന്ന് കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ളക്സ് മേധാവി ഡോ. മുഹമ്മദ് ബാ ജൗദ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
