കിസ്വ താഴ്ത്തിയിടുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി
text_fieldsകിസ്വ താഴ്ത്തിയിടുന്നതിനു മുന്നോടിയായി കഅ്ബയുടെ ചുറ്റും ‘ശാദൂറാനി’ൽ വളയങ്ങൾ ഘടിപ്പിച്ചപ്പോൾ
ജിദ്ദ: കിസ്വ താഴ്ത്തിയിടുന്നതിനു മുന്നോടിയായി കഅ്ബയുടെ ചുറ്റും 'ശാദൂറാനി'ൽ വളയങ്ങൾ ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. ബുധനാഴ്ചയാണ് കിസ്വ ഫാക്ടറി ജോലിക്കാരെത്തി വളയങ്ങൾ ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്. കിസ്വയുടെ വൃത്തിയും സുരക്ഷയും കാത്തുസൂക്ഷിക്കാൻ ഹജ്ജിെൻറ മുമ്പാണ് താഴ് ഭാഗത്തുനിന്ന് മൂന്നു മീറ്റർ ഉയരത്തിൽ ഉയർത്തി കെട്ടിയത്. താഴ്ത്തിയിടുേമ്പാൾ കിസ്വയുടെ അറ്റങ്ങൾ താഴ്ഭാഗത്തെ ശാദൂറാൻ വളയത്തിലാണ് ഘടിപ്പിക്കുക. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കഅ്ബയുടെ പതിവ് അറ്റകുറ്റപ്പണികൾ ഇരുഹറം കാര്യാലയം പൂർത്തിയാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

