Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ. സുധാകരന്റെ അറസ്റ്റ്: സൗദി ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsbookmark_border
റിയാദ്: അഴിമതിയിലും സർട്ടിഫിക്കറ്റ് തിരുത്തൽ കേസിലും അകപ്പെട്ട ഇടതുപക്ഷ സർക്കാറും പോഷക സംഘടനയും അവരുടേതായ ചെയ്തികൾ മറച്ചുവെക്കുന്നതിനുവേണ്ടി പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞുനിൽക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാറിന്റെ കാടത്ത നിലപാടിനെതിരെ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ഭാരവാഹികളായ ഷാജി സോണ, സിദ്ദീഖ് കല്ലൂപറമ്പൻ, സത്താർ കായംകുളം, ശ്രീജിത് കോലോത്ത്, പ്രകാശൻ നാദാപുരം എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.
Next Story

