കെ.എം.സി.സി റാബിഖ് സി.എച്ച് സെൻറർ ഫണ്ട് കൈമാറി
text_fieldsകെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മിറ്റിയുടെ പെരിന്തൽമണ്ണ സി.എച്ച് സെൻററിനുള്ള ഫണ്ട് ഹംസ കപ്പൂർ, നജീബ് കാന്തപുരം എം.എൽ.എക്ക് കൈമാറുന്നു
റാബിഖ്: കെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മിറ്റി ഈ വർഷത്തെ റമദാനിൽ കേരളത്തിലുള്ള വിവിധ സി.എച്ച് സെൻററുകൾക്കായി സമാഹരിച്ച ഫണ്ടിൽനിന്ന് പെരിന്തൽമണ്ണ സെൻററിനുള്ള വിഹിതം കൈമാറി. 70,000 രൂപയുടെ ചെക്ക് കെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹംസ കപ്പൂർ, പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിന് കൈമാറി.
റാബിഖ് സെൻട്രൽ കമ്മിറ്റി നേതാക്കളായ ഉമർ താഴേക്കോട്, സലീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

