Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ജ്വാല 2026’:...

‘ജ്വാല 2026’: നഴ്​സിങ്​ സമൂഹത്തിന് ആദരവുമായി കേളി കുടുംബവേദി

text_fields
bookmark_border
‘ജ്വാല 2026’: നഴ്​സിങ്​ സമൂഹത്തിന് ആദരവുമായി കേളി കുടുംബവേദി
cancel
camera_alt

കേളി കുടുംബവേദി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു

റിയാദ്: ലോക വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ‘ജ്വാല അവാർഡ്’ ഇത്തവണ നഴ്​സിങ്​ സമൂഹത്തിനുള്ള ആദരമായി നൽകും. സമൂഹത്തിന് നിർണായക സംഭാവനകൾ നൽകുന്ന നൂറിലധികം നഴ്സുമാരെ ആദരിക്കുന്ന ‘ജ്വാല 2026’ അവാർഡ് നിശയും മെഗാ ചിത്രരചനാ മത്സരവും ഈ വരുന്ന വ്യാഴം, വെള്ളി (മേയ് 14, 15) ദിവസങ്ങളിലായി നടക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദമ്മാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കുട്ടികളുടെയും യുവജനങ്ങളുടെയും സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മെഗാ ഡ്രോയിങ്​-പെയിൻറിങ്​ മത്സരം വ്യാഴാഴ്​ച അൽ വഫ ഷോല മാളി​ൽ നടക്കും. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് അൽ വഫ സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്.

തുടർന്ന് വെള്ളിയാഴ്ച മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാളിൽ വെച്ച് ‘ജ്വാല 2026’ അവാർഡ് നിശ അരങ്ങേറും. റിയാദിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നൂറിലധികം നഴ്സുമാരെ ചടങ്ങിൽ ആദരിക്കും. അവാർഡ് വിതരണത്തോടൊപ്പം സംഗീതം, നൃത്തം തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

പരിപാടിയുടെ നടത്തിപ്പിനായി ദീപ രാജൻ (കൺവീനർ), എൻ.കെ. സോവിന, രജീഷ നിസാം (ജോയിൻറ്​ കൺവീനർമാർ), വി.എസ്. സജീന (ചെയർപേഴ്സൺ), അനിത ലീലാമണി, ലക്ഷ്മി സുനിൽ (വൈസ് ചെയർപേഴ്സൺമാർ), ഗീതാ ജയരാജ് (സാമ്പത്തിക കൺവീനർ) എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതി പ്രവർത്തിക്കുന്നു.

വാർത്താസമ്മേളനത്തിൽ കേളി കുടുംബവേദി പ്രസിഡൻറ്​ ശ്രീഷ സുകേഷ്, സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീന സെബിൻ, സംഘാടക സമിതി ചെയർപേഴ്സൺ വി.എസ്. സജീന, സാമ്പത്തിക കൺവീനർ ഗീതാ ജയരാജ്, ചിത്രരചന കൺവീനർ വിജില ബിജു എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jwalaWorld Womens DayKeli Kudumbavedi
News Summary - 'Jwala 2026’: Keli Kudumbavedi honors the nursing community
Next Story