ഉംറ പുനരാരംഭിച്ച ശേഷമുള്ള ആദ്യ ജുമുഅയിൽ ഹറം ഭക്തിസാന്ദ്രം
text_fieldsഉംറ തീർഥാടനം പുനരാരംഭിച്ച ശേഷം മക്ക ഹറമിൽ നടന്ന ആദ്യ ജുമുഅയിൽ ഇമാം ഡോ. സഉൗദ് ബിൻ ഇബ്രാഹീം അൽശുറൈം ഖുതുബ നിർവഹിക്കുന്നു
ജിദ്ദ: കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉംറ തീർഥാടനം പുനരാരംഭിച്ച ശേഷം മക്ക ഹറമിൽ നടന്ന ആദ്യ ജുമുഅ നമസ്കാരത്തിൽ തീർഥാടകരടക്കമുള്ള നിരവധിയാളുകൾ പെങ്കടുത്തു. മാർച്ച് 19 മുതൽ ഹറമിനുള്ളിലേക്കും മുറ്റങ്ങളിലും പുറത്തു നിന്നാളുകൾ പ്രവേശിക്കുന്നതിന് പൂർണമായും വിലക്കേൽപ്പെടുത്തിയിരുന്നു. പൊതുജനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ അന്ന് മുതൽ ഇന്നു വരെ ഹറമിൽ തുടർന്നിരുന്നു. എന്നാൽ ഹറം കാര്യാലയ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും തൊഴിലാളികളും അനിവാര്യമായും ഉണ്ടാകേണ്ടവരും മാത്രമായിരുന്നു അതിൽ പെങ്കടുത്തിരുന്നത്.
ജുമുഅക്ക് ഉംറ തീർഥാടകരുമുണ്ടാകുമെന്നതിനാൽ ഒരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നു. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് ജുമുഅ നമസ് കാരം നടന്നത്. ഉംറ തീർഥാടനം ആരംഭിക്കാനുള്ള സൽമാൻ രാജാവിെൻറ അനുമതി വന്ന ശേഷമുള്ള ആദ്യ ജുമുഅക്ക് ഏറ്റവും ഉയർന്ന ആരോഗ്യ മുൻകരുതൽ പ്രതിരോധ നടപടികളാണ് എടുത്തിരുന്നതെന്ന് ഇരുഹറം കാര്യാലയ വക്താവ് ഹാനി ബിൻ ഹുസ്നി ഹൈദർ പറഞ്ഞു.
ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിെൻറ നിർദേശ പ്രകാരം അതിരാവിലെ മുതൽ ഹറമിലെ അണുമുക്തമാക്കുന്ന ജോലികൾ ആരംഭിച്ചിരുന്നു. നൂതനമായ സാേങ്കതിക സംവിധാനങ്ങളും നിരവധി ജോലിക്കാരും ശുചീകരണ ജോലിക്ക് രംഗത്തുണ്ടായിരുന്നു. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തു സാമൂഹിക അകലം പാലിച്ച് അണികൾ ചിട്ടപ്പെടുത്തിയിരുന്നു. ഒരോ നമസ്കാര വിരിപ്പിനിടയിലും രണ്ട് മീറ്റർ അകലം നിശ്ചയിച്ചിരുന്നു. അണികൾക്കിടയിൽ മൂന്നു മീറ്ററും അകലം പാലിച്ചിരുന്നു. അണുമുക്തമാക്കിയ 9,000 നമസ്കാര വിരിപ്പുകൾ ഒരുക്കിയിരുന്നു. താഴെ നിലയിലും ഒന്നാം നിലയിലും കിങ് ഫഹദ് ഹറം വികസന ഭാഗത്തുമായിരുന്നു ഇവ വിരിച്ചിരുന്നത്. സമൂഹ അകലം പാലിക്കാൻ വേണ്ട സ്റ്റിക്കറുകളും പതിച്ചിരുന്നു.
ജുമുഅക്ക് വന്നവർക്ക് 4,800 സംസം ബോട്ടിലുകൾ വിതരണം ചെയ്തു. അഞ്ച് ഭാഷകളിൽ ജുമുഅ ഖുത്തുബ പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുഹറം കാര്യാലയ മേധാവിയുടെ നിർദേശത്തെതുടർന്ന് ഹറമിനകത്തും മുറ്റങ്ങളിലും പരിസരങ്ങളിലേയും ശബ്ദ സംവിധാനം പൂർണമായും പുനരാരംഭിച്ചതായും ഇരുഹറം കാര്യാലയ വക്താവ് പറഞ്ഞു. ജുമുഅ ഖുതുബക്കും നമസ്കാരത്തിലും ഡോ. സഉൗദ് ബിൻ ഇബ്രാഹീം അൽശുറൈം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

