Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജൂലാൻകുന്ന്​:...

ജൂലാൻകുന്ന്​: ​ട്രംപി​െൻറ നിലപാടിനെ സൗദി വീണ്ടും തള്ളി

text_fields
bookmark_border
ജൂലാൻകുന്ന്​: ​ട്രംപി​െൻറ നിലപാടിനെ സൗദി വീണ്ടും തള്ളി
cancel
camera_alt????????????????????????? ?????????? ?????? ????? ????? ?????????????????? ?????

ജിദ്ദ: ജൂലാൻ കുന്നുകളിലെ ഇസ്രായേൽ പരമാധികാരം അംഗീകരിച്ചുള്ള അമേരിക്കൻ നിലപാടിനെ സൗദി അറേബ്യ അറബ്​ ലീഗിൽ തള് ളിപ്പറഞ്ഞു. ട്രംപി​​െൻറ നിലപാടിനെ പൂർണമായും തള്ളുന്നുവെന്നും അതിനെതിരെ ശക്​തമായി പ്രതിഷേധിക്കുന്നതായും സൗദ ി വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹീം അസ്സാഫ് ആവർത്തിച്ചു. ഇസ്രാ​േയലി​​െൻറ തലസ്​ഥാനമായി ഖുദ്​സിനെ അംഗീകരിച്ചുള ്ള അമേരിക്കയുടെയും മറ്റ്​ ചില രാജ്യങ്ങളുടെയും നിലപാടിനെയും പൂർണമായി തള്ളുന്നതായി സൗദി വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹീം അൽ അസാഫ്​ പറഞ്ഞു.

ഉച്ചകോടിയോടനുബന്ധിച്ച്​ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്​ട്ര കരാറുകളുടെ അടിസ്​ഥാനത്തിൽ ജൂലാൻ കുന്നുകൾ സിറിയയുടേതാണ്​. സൗദിക്കും ആ ഉറച്ച നിലപാടാ​ണ്​​. ആ തീരുമാനത്തിൽ യാതൊരു മാറ്റവുമുണ്ടാകി​ല്ല. അമേരിക്കൻ നിലപാടിന്​​ സത്യങ്ങളെ മാറ്റിമറിക്കാനാവില്ലെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.​

സിറിയയിലും യമനിലും ചർച്ചകളിലൂടെ െഎക്യമുണ്ടാക്കേണ്ടതുണ്ട്​. ജൂലാൻ കുന്നുകളുടെ മേലിൽ ഇസ്രായേലി​​െൻറ പരമാധികാരം അംഗീകരിച്ചുള്ള അമേരിക്കൻ നിലപാടിനെ തള്ളുന്നതായും അത്​ നേരത്തെയുള്ള പദവിക്ക്​ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നും തുനീഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

മേഖലയിലെ പ്രതിസന്ധികളും വികസന തടസ്സങ്ങളും ഇല്ലാതാക്കുന്നതിനാണ്​ അറബ്​ ഉച്ചക്കോടി തുനീഷ്യയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന്​​ തുനീഷ്യൻ വിദേശ കാര്യമന്ത്രി ഖമീസ്​ അൽ ജീനാവി വ്യക്​തമാക്കി. തൂനീഷ്യയിൽ നടക്കുന്ന അറബ് ഉച്ചകോടിയോടനുബന്ധിച്ച്​ നടന്ന മന്ത്രിതല യോഗം ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsjulanJeddah
News Summary - julan-jeddah-gulf news
Next Story