പ്രവാസിവിരുദ്ധ നിലപാടുകൾക്കെതിരായ വിധിയെഴുത്താകും -ദമ്മാം ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ബിജു കല്ലുമല ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: കോവിഡ് മഹാമാരിയുടെ ഭീതിയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾ ഏതെങ്കിലും മാർഗത്തിലൂടെ നാടണയാൻ ശ്രമിച്ചപ്പോൾ കള്ളക്കഥകൾ പ്രചരിപ്പിച്ച് അവരുടെ വരവിനെ മുടക്കാൻ ശ്രമിച്ച ഇന്ത്യയിലെ ഏക മുഖ്യമന്തി പിണറായി വിജയനാണെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ആരോപിച്ചു. റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യ തടസ്സവാദങ്ങളാണ് ദിനേനയുള്ള പത്രസമ്മേളനങ്ങളിലൂടെ മുഖ്യമന്ത്രി പ്രവാസികൾക്കെതിരെ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീജനൽ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് റാവുത്തർ, ശിഹാബ് കായംകുളം, ഷംസു കൊല്ലം, സക്കീർ ഹുസൈൻ, യൂത്ത് വിങ് പ്രസിഡൻറ് ബുർഹാൻ ലബ്ബ, വനിതാവേദി പ്രസിഡൻറ് രാധികാ ശ്യാം പ്രകാശ്, വിവിധ ജില്ല ഏരിയ കമ്മിറ്റി നേതാക്കളായ ലാൽ അമീൻ, നൗഷാദ് തഴവ, തോമസ് തൈപ്പറമ്പിൽ, ജോണി പുതിയറ, ഗംഗൻ വള്ളിയോട്ട്, ഡെന്നീസ് മണിമല, നിഷാദ് കുഞ്ചു, ഇ.എം. ഷാജി മോഹനൻ, ശ്യാം പ്രകാശ്, അബ്ദുൽ ഗഫൂർ വണ്ടൂർ, പി.കെ. ഷിനോജ്, ഷിബു ശ്രീധരൻ, സി.ടി. ശശി, ബാബുസ്സലാം, ഹമീദ് കണിച്ചാട്ടിൽ, അബ്ദുൽ ഹക്കീം, രാജു മണത്രയിൽ, മുരളി എന്നിവർ സംസാരിച്ചു. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

