ജുബൈലിെൻറ 'ഖാദർ മാഷ്' നാട്ടിലേക്കു മടങ്ങുന്നു
text_fieldsഅബ്ദുൽ ഖാദർ
ജുബൈൽ: ജുബൈൽ ഇന്ത്യൻ സ്കൂൾ അറബിക് വിഭാഗം തലവനും മതപണ്ഡിതനുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഖാദർ 37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. കാസർകോട് ഗവൺമെൻറ് കോളജിലും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1983ലാണ് സൗദിയിലെത്തുന്നത്. ദമ്മാം ആസ്ഥാനമായ കമ്പനിയിൽ ആറു വർഷത്തോളം ജോലി ചെയ്തു. 1989ൽ ജുബൈൽ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തനിമ കലാസാംസ്കാരികവേദിയുടെ കൂടിയാലോചന സമിതി അംഗമായും പ്രവാസി സാംസ്കാരിക വേദിയിലെ സജീവാംഗമായും പ്രവർത്തിച്ചു.
ഇതോടെ ജുബൈലുകാരുടെ സ്വന്തം 'ഖാദർമാഷ്' ആയി മാറി. പാഠ്യവിഷയങ്ങളെ സംബന്ധിച്ചോ മതകാര്യങ്ങളെപ്പറ്റിയോ ഉള്ള ഏതു സംശയത്തിനും അദ്ദേഹത്തിെൻറ ൈകയിൽ മറുപടിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയൊരു ശിഷ്യസമ്പത്തും സൗഹൃദവലയവും ഖാദർമാഷിനുണ്ട്. സ്കൂളിൽ 31 വർഷത്തെ സേവനത്തിനുശേഷമാണ് നാട്ടിലേക്കു മടങ്ങുന്നത്. സ്കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുകയും മികച്ച പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്തു. 2006ൽ മികച്ച അധ്യാപകനുള്ള പുരസ്കാരം ഇന്ത്യാ ഗവൺമെൻറിൽനിന്നു ലഭിച്ചു. കന്നട, ഹിന്ദി, ഉർദു, അറബിക്, തമിഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഭാര്യ: ഖദീജ നജുമുന്നിസ. മക്കൾ: ഡോ. മറിയം ശാമില (ഖത്തർ), നഫീസ സുഹൈല (സിവിൽ എൻജിനീയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

