ജുബൈൽ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് യൂത്ത് ലീഡർഷിപ് പ്രോഗ്രാമിന് സമാപനം
text_fieldsജുബൈൽ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് യൂത്ത് ലീഡർഷിപ് പ്രോഗ്രാം സമാപന ചടങ്ങിൽനിന്ന്
ജുബൈൽ: 22 വർഷമായി ജുബൈലിൽ പ്രവർത്തിക്കുന്ന ജുബൈൽ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ ഈ വർഷത്തെ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം (വൈ.എൽ.പി) സമാപിച്ചു.
ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു സമാപന ചടങ്ങുകൾ. 13 മുതൽ 18 വരെയുള്ള കൗമാരക്കാർക്കായി നടത്തിയ എട്ട് ആഴ്ച നീളുന്ന ഈ പരിശീലന 1പരിപാടിയിൽ കുട്ടികളുടെ പ്രസംഗ പാടവവും നേതൃത്വഗുണങ്ങളും വർധിപ്പിക്കാനാവശ്യമായ സൗജന്യ പരിശീലനമാണ് നൽകിയത്. ലോകമെമ്പാടുമുള്ള 152 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനലിന്റെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നത്. ചീഫ് കോഓഡിനേറ്റർ ടി.എം. ചൗധരി നൂറുൽ ഇസ്ലാമിന്റെയും ചീഫ് അഡ്വൈസർ ഡി.ടി.എം ഇംതിയാസ് ഖാന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പരിപാടി നിയന്ത്രിച്ചത്.
ചടങ്ങിൽ അഞ്ചുതവണ ഗിന്നസ് ലോക റെക്കോർഡ് ജേതാവായ അബ്ദുൽ മജീദ് ബദറുദ്ദീൻ മുഖ്യാതിഥിയായിയായിരുന്നു. ആർ.എ.എസ് ആംബീഷൻസ് കമ്പനി സി.ഇ.ഒ മത്സരവിജയിക്ക് ലാപ്ടോപ് സമ്മാനമായി നൽകി.
സമാപന ദിവസം നടന്ന പ്രസംഗ മത്സരങ്ങളിൽ ഇൻറർനാഷനൽ സ്പീച്ച് വിഭാഗത്തിൽ എ. സഹാന ഒന്നാം സ്ഥാനവും സൈനബ് നാസിർ രണ്ടാം സ്ഥാനവും അസ്ലൻ ഖാൻ മൂന്നാം സ്ഥാനവും നേടി. ടേബിൾ ടോപ്പിക്സ് മത്സരത്തിൽ മറിയം ഖാൻ ഒന്നാം സ്ഥാനവും ഫൈസ അൻസാരി രണ്ടാം സ്ഥാനവും സൈനബ് റെഹാൻ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സമൂഹത്തിന് ഗുണമോ ദോഷമോ?’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ‘എഗെയ്ൻസ്റ്റ് ടീം’ മികച്ച ടീമായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പ്രഭാഷകർക്കുള്ള അവാർഡ് ജോഹാന എൽസ സൈജുവും മുഹമ്മദ് ഇബ്രാഹിം അലി ഖാനും നേടി. ചടങ്ങിൽ ഡിസ്ട്രിക്റ്റ് 79 ഭാരവാഹികളും നിരവധി രക്ഷിതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

