'ഹോപ്' ചതുർമാസ കാമ്പയിന് ജുബൈലിൽ തുടക്കമായി
text_fieldsകെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ ‘ഹോപ്’ ചതുർമാസ കാമ്പയിൻ എൻ. സനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: കെ.എം.സി.സി സിറ്റി ഏരിയകമ്മിറ്റി നേതൃത്വത്തിൽ 'ഹോപ് 2 കെ 22' എന്ന ബാനറിൽ ചതുർമാസ കാമ്പയിൻ ആരംഭിച്ചു. ജുബൈൽ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ മലയാളം വിഭാഗം പ്രധാന അധ്യാപകൻ സനൽകുമാർ ഉദ്ഘാടനം ചെയ്തു. നൗഷാദ് കെ.എസ് പുരം അധ്യക്ഷത വഹിച്ചു.
ജോബ് സെല്ലിനെ കുറിച്ച് സിജി പ്രതിനിധി അബ്ദുൽ മജീദ് കൊടുവള്ളി സംസാരിച്ചു. ലോഗോ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നിർവഹിച്ചു. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി സംസാരിച്ചു. റോയൽ മലബാർ റസ്റ്റാറന്റ് ഉടമ നിസാമുദ്ദീൻ മുഖ്യാതിഥിയായിരുന്നു.
യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ വിദ്യാർഥി സമൂഹത്തിനും മറ്റുള്ളവർക്കും സഹായങ്ങൾ നൽകിയ ജുബൈൽ കെ.എം.സി.സി നേതാവ് ശരീഫ് ആലുവയുടെ മക്കളും മെഡിക്കൽ വിദ്യാർഥികളുമായ ഫർഹ ഫാത്തിമ, മുഹമ്മദ് ഫവാസ് എന്നിവരെ ആദരിച്ചു. ഹെൽപ്ഡെസ്ക്, ജോബ് സെൽ എന്നിവയുടെ ലോഞ്ചിങ്ങും നടന്നു. ആരോഗ്യ സെമിനാർ ഡോ. ഫവാസ് നയിച്ചു.
ജസീർ ഗാനം ആലപിച്ചു. നൗഷാദ്, അബ്ദുൽ മജീദ് കൊടുവള്ളി, ഷംസുദ്ദീൻ പള്ളിയാൽ, ഉസ്മാൻ ഒട്ടുമ്മൽ, ഷരീഫ് ആലുവ, ഹബീബ് റഹ്മാൻ, ലത്തീഫ് പരപ്പനങ്ങാടി, ജമാൽ കൊയ്പള്ളിൽ, സലാം മഞ്ചേരി, സൈതലവി പരപ്പനങ്ങാടി, സിറാജ് അഹമ്മദ്, ഷഫീഖ് താനൂർ, ജുനൈദ് ഖാൻ, അബ്ദുൽസമദ് കണ്ണൂർ, സുബൈർ ചാലിശ്ശേരി, തോമസ് മാമൂടൻ, മനാഫ് മാത്തോടം എന്നിവർ പങ്കെടുത്തു. അബ്ദുൽ സലാം കൂടരഞ്ഞി സ്വാഗതവും യു.കെ. റിയാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

