Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈൽ പൈതൃകോത്സവത്തിന്...

ജുബൈൽ പൈതൃകോത്സവത്തിന് തിരശ്ശീല

text_fields
bookmark_border
ജുബൈൽ പൈതൃകോത്സവത്തിന് തിരശ്ശീല
cancel

ജുബൈൽ: പാരമ്പര്യത്തി​െൻറ തനതു രീതികൾ പുതു തലമുറക്ക് പകർന്നു നൽകി റോയൽ കമീഷ​െൻറ ആഭിമുഖ്യത്തിൽ ജുബൈലിൽ നടന്നുവന്ന പൈതൃകോത്സവം സമാപിച്ചു. കിങ് അബ്ദുല്ല കൾച്ചറൽ സ​െൻററിൽ 16 ദിവസമായി നടന്നുവന്ന പരിപാടിയുടെ സമാപനം കാണാൻ വിശിഷ്ടാതിഥിയായി എത്തിയ ഇന്ത്യൻ അംബാസഡർ ഉൾപ്പടെ ആയിരങ്ങളെ സാക്ഷിയാക്കി മാനത്ത് മാരിവില്ല് വിരിയിച്ചാണ് പൈതൃകോത്സവത്തിന് തിരശ്ശീല വീണത്. അര ലക്ഷത്തോളം പേർ സന്ദർശകരായി എത്തിയ മൂന്നാമത് പൈതൃകോത്സവം കുറ്റമറ്റതും സുരക്ഷിതവുമാക്കാൻ സംഘാടകർക്ക്‌ കഴിഞ്ഞു. പ്രവേശന കവാടത്തിനു ഏതാനും വാര അകലെ സ്ഥാപിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഭവനവും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ആണ് ഏറെ ശ്രദ്ധേയമായത്. തൊട്ടടുത്തായി പാരമ്പര്യ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നതും മറ്റൊരിടത്ത്  മണ്ണും വെള്ളവും കലർത്തി  ചവിട്ടികുഴച്ച്  കട്ടയുണ്ടാക്കി വീടുവെക്കുന്നതും സ്വദേശികൾക്കും വിദേശികൾക്കും നവ്യാനുഭവമായിരുന്നു. ചിത്ര രചനയും വീട്ടുരുചികളും കരകൗശല പ്രദർശനവും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമകളായി. പൈതൃകോത്സവത്തിൽ എത്തിയ ഇന്ത്യൻ അംബാസഡർ ജാവേദ് അഹമ്മദും കുടുംബവും ഊഷ്മളമായ ആതിഥ്യം ഏറ്റുവാങ്ങി. റോയൽ കമീഷൻ അധികൃതരുടെ സാന്നിധ്യത്തിൽ ഇന്ത്യ, യമൻ, മൊറോക്കോ, അമേരിക്ക, ഫിലിൈപ്പൻസ്, സുഡാൻ, ഗ്രീക്ക്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ സാംസ്കാരികത വിളിച്ചോതുന്ന സ്റ്റാളുകൾ നേരിൽ കണ്ടു. യമൻ സ്വദേശികൾ ഇന്ത്യൻ അംബാസഡർക്ക് ഉപഹാരം നൽകി ആദരിച്ചു.
തുടർന്ന് ഇന്ത്യൻ അംബാസഡറെ സാക്ഷിയാക്കി വർണ്ണങ്ങൾ വാരിവിതറി മനോഹരമായ കരിമരുന്നു പ്രയോഗം നടന്നു. പൂക്കളും സൗദി സാംസ്‌കാരിക ചിഹ്നങ്ങളും മാരിവില്ലും വിരിയിച്ച കരിമരുന്നു പ്രയോഗം വർണാഭമായിരുന്നു. ഇന്ത്യൻ പവലിയനിൽ നടന്ന ലളിതമായ ചടങ്ങിൽ റോയൽ കമീഷ​െൻറ പുരസ്‌കാരം കാലിദ് അദാൻ അൽ-ശമ്മരി അംബാസഡർക്ക് കൈമാറി. 
ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് സെക്രട്ടറി അനിൽ നോട്ടിയാൽ, സഫയർ മുഹമ്മദ്, നൂഹ് പാപ്പിനിശ്ശേരി, ജയൻ തച്ചമ്പാറ, എൽന രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊതുവേദിയിൽ സൗദി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടി അരങ്ങേറി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Jubail
Next Story