ജുബൈൽ നാടക വേദി പിറന്നു
text_fieldsജുബൈൽ നാടകവേദി ലോഗോ പ്രകാശനവും പ്രഥമ
നാടക വിളംബരവും
ജുബൈൽ: പുതുതായി രൂപവത്കരിച്ച ജുബൈൽ നാടകവേദിയുടെ ലോഗോ പ്രകാശനവും ആദ്യ നാടകത്തിന്റെ വിളംബരവും നടന്നു. ജുബൈൽ ക്ലാസിക് റെസ്റ്റോറൻറ് ഹാളിൽ നടന്ന പരിപാടിയിൽ നാടക വേദി സ്ഥാപകനും സംവിധായകനുമായ ബിജു പോൾ നീലീശ്വരം അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ ജേക്കബ് ഉതുപ്പും നടനും സംവിധായകനുമായ ജോസഫ് മാത്യുവും ചേർന്നു നിർവഹിച്ചു.
പ്രഥമ നാടക വിളംബരം എഴുത്തുകാരായ സോഫിയ ഷാജഹാനും ലതിക അങ്ങേപ്പാട്ടും നൃത്ത അധ്യാപിക ജൈനി ജോജുവും ചേർന്നു നിർവഹിച്ചു. പ്രമുഖ നാടകകൃത്ത് ഹേമന്ത് കുമാർ എഴുതിയ ‘വെയിൽ’ എന്ന നാടകം ഈ വർഷം ബിജു പോളിന്റെ സംവിധാനത്തിൽ അരങ്ങിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.
അനിൽ മാള (സംഗീതം), വിനോദ് കുഞ്ഞു (രംഗ സംവിധാനം), മധു കൊല്ലം (പ്രകാശ നിയന്ത്രണം) എന്നിവരും ജുബൈലിലെ അഭിനയ പ്രതിഭകളും പുതിയ നാടകത്തിൽ ഒന്നിക്കുമെന്ന് പി.ആർ.ഒ സതീഷ് കുമാർ അറിയിച്ചു. നവോദയ കേന്ദ്ര വൈസ് പ്രസിഡൻറ് ജയൻ മെഴുവേലി, ഒ.ഐ.സി.സി ജുബൈൽ ഏരിയ പ്രസിഡൻറ് നജീബ് നസീർ, ജുബൈൽ മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ ചടങ്ങിൽ സംസാരിച്ചു.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അനിൽ മാലൂർ, സതീഷ് ജുബൈൽ, തങ്കു നവോദയ, പ്രകാശൻ താനൂർ, മധു കൊല്ലം, വിനോദ് കെ. കുഞ്ഞ്, മാത്തുക്കുട്ടി പള്ളിപ്പാട്, ലിബി ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കൺവീനർ അനിൽ റഹിമ സ്വാഗതവും ഫിനാൻസ് കൺട്രോളർ മുരളി മാമത്തു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

