Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജുബൈൽ ഫനാതീറിൽ ഭൂചലനം
text_fieldsbookmark_border
ജുബൈൽ: ജുബൈൽ മേഖലയിൽ പലയിടങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. റോയൽ കമീഷൻ ഏരിയയായ ഫനാതീറിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഓഫീസുകളിൽ നിന്നും മാളുകളിൽ നിന്നും ആളുകളെ പുറത്തേക്ക് മാറ്റി. വാഹനങ്ങൾ നിശ്ചലമാക്കി. തുടർചലനം ഉണ്ടായാൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് അറിയിപ്പ് നൽകി. അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം ജുബൈൽ നഗരത്തിൽ കുലുക്കം അനുഭവപ്പെട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
