Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലിൽ കവർച്ച: ...

ജുബൈലിൽ കവർച്ച: അന്വേഷണം ഉൗർജിതമാക്കി പൊലീസ്

text_fields
bookmark_border
ജുബൈലിൽ കവർച്ച:  അന്വേഷണം ഉൗർജിതമാക്കി പൊലീസ്
cancel
camera_alt??????????????? ??.??? ??.??? ????????

ജു​ബൈ​ൽ: മോ​ഷ്​​ടി​ച്ച സ്കൂ​ട്ട​റി​ലെ​ത്തി സ്​​റ്റേ​ഷ​ന​റി സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്നു ക​വ​ർ​ച്ച ന​ട​ത ്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് തി​ര​യു​ന്നു. ജു​ബൈ​ൽ മ​ഷ്ഹൂ​ർ സ്ട്രീ​റ്റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യ ാ​യി​രു​ന്നു സം​ഭ​വം. അ​ബ്​​ദു​ൽ ക​രീം കാ​സി​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഫി​സ്മേ​റ്റ് സ്​​റ്റേ​ഷ​ന​റ ി എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം.

രാ​ത്രി വൈ​കി മൂ​ന്നം​ഗ​സം​ഘം സ്കൂ​ട്ട​റി​ലെ​ത്തി ക​ട​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് ഉ​ള്ളി​ൽ ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​ക​ത്തു ക​യ​റി​യ ര​ണ്ടു​പേ​ർ മൊ​ബൈ​ലി​ലെ ഫ്ലാ​ഷ് വെ​ളി​ച്ച​ത്തി​ൽ മേ​ശ​യി​ൽ പ​ണം തി​ര​യു​ന്ന​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. 5000 റി​യാ​ലി​​െൻറ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ സം​ഘം തൊ​ട്ട​ടു​ത്ത സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​​െൻറ പൂ​ട്ടു പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചു. ക​ട​യു​ടെ അ​ടു​ത്താ​യി താ​മ​സി​ച്ചി​രു​ന്ന ബ​ക്കാ​ല ജീ​വ​ന​ക്കാ​ർ സി.​സി.​ടി.​വി​യി​ലൂ​ടെ ഇ​ത് വീ​ക്ഷി​ച്ചെ​ന്ന്​ മ​ന​സ്സി​ലാ​യ​തോ​ടെ ഇ​വ​ർ സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഉ​പേ​ക്ഷി​ച്ചു​പോ​യ ഒ​രു സ്കൂ​ട്ട​റും പൂ​ട്ട് പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ട്ട​റും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ സ്​​റ്റേ​ഷ​നി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു ഈ​ജി​പ്ത് സ്വ​ദേ​ശി പൊ​ലീ​സി​നെ വി​ളി​ക്കു​ക​യും ത​​െൻറ സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യ​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തു. ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണം ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചി​രു​ന്ന​യാ​ളു​ടെ സ്കൂ​ട്ട​റാ​ണ് മോ​ഷ്​​ടി​ച്ച​ത്. ടി ​ഷ​ർ​ട്ടും ബ​ർ​മു​ഡ​യും ധ​രി​ച്ച്​​തൊ​പ്പി വെ​ച്ചി​ട്ടു​ള്ള മോ​ഷ്​​ടാ​ക്ക​ൾ​ക്ക് 25നും 30 ​ഇ​ട​യി​ൽ പ്രാ​യ​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​രു സ്ഥാ​പ​ങ്ങ​ളി​ലെ​യും സ​മീ​പ​ത്തെ​യും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച പൊ​ലീ​സ് മോ​ഷ​ണ​സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsjubail robbery
News Summary - jubail robbery-saudi-gulf news
Next Story