സി.ബി.എസ്.ഇ 10ാം ക്ലാസ് ഉന്നത വിജയികളെ ജുബൈൽ പ്രവാസി വെൽഫെയർ ആദരിച്ചു
text_fieldsസി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റിദ മറിയം,
ഗായത്രി ദീപക്, മാസിൻ മുഹമ്മദ് എന്നിവരെ പ്രവാസി വെൽഫെയർ ജൂബൈൽ ഘടകം
പ്രവർത്തകർ ആദരിച്ചപ്പോൾ
ജൂബൈൽ: സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി ജൂബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് അഭിമാനമായി മാറിയ മലയാളി വിദ്യാർത്ഥികളെ പ്രവാസി വെൽഫെയർ ജൂബൈൽ ഘടകം പ്രവർത്തകർ നേരിട്ടെത്തി ആദരിച്ചു.
പരീക്ഷയിൽ ഉന്നത വിജയം നേടിയ റിദ മറിയം, ഗായത്രി ദീപക്, മാസിൻ മുഹമ്മദ് എന്നിവരുടെ വീടുകൾ സന്ദർശിച്ചാണ് സംഘടനയുടെ ഭാരവാഹികൾ സ്നേഹാദരങ്ങൾ കൈമാറിയത്. 99 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടിയ റിദ മറിയം, ജൂബൈൽ ഇൻഡസ്ട്രിയൽ കോളജ് സിവിൽ എൻജിനീയറിങ് ഫാക്കൽറ്റി ജുനൈദിെൻറയും നർഗീസിെൻറയും മകളാണ്. ഐ.ടി ഉദ്യോഗസ്ഥൻ ദീപക്കിെൻറയും ജൂബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ധന്യയുടെയും മകളായ ഗായത്രി ദീപക് 98.6 ശതമാനം മാർക്ക് സ്വന്തമാക്കി.
കെ.എം.സി.സി പ്രവർത്തകൻ അബ്ദുൽ റഊഫിെൻറയും മറിയം ബി കൊഴുക്കലിെൻറയും മകനായ മാസിൻ മുഹമ്മദ് 98.4 ശതമാനം മാർക്ക് നേടിയാണ് മികച്ച വിജയികളുടെ പട്ടികയിൽ ഇടംപിടിച്ചത്.
പ്രവാസി വെൽഫെയർ ജൂബൈൽ പ്രസിഡൻറ് ശിഹാബ് മങ്ങാടൻ, ജനറൽ സെക്രട്ടറി നിയാസ് നാരകത്ത്, ട്രഷറർ ജബീർ ചേലക്കുളം, വനിതാ ഘടകം പ്രസിഡൻറ് ഫാസില റിയാസ്, സെക്രട്ടറി ഷബിന ജബീർ, റീജനൽ കമ്മിറ്റി അംഗങ്ങളായ റിയാസ് മണക്കാട്, അബ്ദുൽകരീം ആലുവ, ഷിബിന മക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

