ജുബൈൽ ഒ.ഐ.സി.സി ‘മീറ്റ് ദ ലീഡർ’ പരിപാടി സംഘടിപ്പിച്ചു
text_fieldsജുബൈൽ ഒ.ഐ.സി.സി ‘മീറ്റ് ദ ലീഡർ’ പരിപാടി
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡർ’ പ്രോഗ്രാമിൽ ഒ.ഐ.സി.സി സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം, പന്തളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷരീഫ് റാവുത്തർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷതവഹിച്ചു. മുൻ ഗ്ലോബൽ സെക്രട്ടറി അഷറഫ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു.
റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, വൈസ് പ്രസിഡന്റ് വിൽസൺ തടത്തിൽ, ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എൻ.പി. റിയാസ്, ആഷിഖ്, വനിതാവേദി പ്രസിഡന്റ് ലിബി ജെയിംസ്, യൂത്ത് വിങ് പ്രസിഡന്റ് വൈശാഖ്, കുടുംബവേദി പ്രസിഡന്റ് അജ്മൽ താഹ, ജനറൽ സെക്രട്ടറിമാരായ നജുമുന്നിസ റിയാസ്, മനോജ്കുമാർ എന്നിവർ സംസാരിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം പ്രവർത്തകരുമായി സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അതിനുതകുന്ന രീതിയിൽ സംഘടനാ ദൗർബല്യങ്ങൾ താഴെത്തട്ടിൽനിന്ന് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കെ.പി.സി.സിയുടെ നേതൃത്വത്തിൽ കേരളമൊട്ടാകെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജുബൈൽ ഒ.ഐ.സി.സി നടത്തുന്ന സംഘടനാ പ്രവർത്തനങ്ങളെയും ജീവകാരുണ്യ പ്രവർത്തനമായ ‘കാരുണ്യസ്പർശം’ പദ്ധതിയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പന്തളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷരീഫ് റാവുത്തർ, പന്തളം മേഖലയിൽ ജുബൈൽ ഒ.ഐ.സി.സി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രത്യേകിച്ച് കാൻസർ രോഗികൾക്കുള്ള സഹായങ്ങൾ, പഠനസഹായങ്ങൾ, അപകടത്തിൽ പരിക്കേറ്റ ജോയ്ക്കുള്ള ചികിത്സാ സഹായം എന്നിവ അനുസ്മരിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി തോമസ് മാമൂടൻ സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

