ഇൻഡ്യ മുന്നണിയുടെ മുന്നേറ്റത്തിൽ ജുബൈൽ ഒ.ഐ.സി.സി ആഘോഷം
text_fieldsതെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ പ്രകടനത്തിൽ ഒ.ഐ.സി.സി ജുബൈൽ സംഘടിപ്പിച്ച മധുരവിതരണം
ജുബൈൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ വലിയ മുന്നേറ്റം നടത്തിയ ഇൻഡ്യ മുന്നണിയുടെ പ്രകടനത്തിൽ ഒ.ഐ.സി.സി ജുബൈൽ ഘടകം ആഘോഷ പരിപാടി സംഘടിപ്പിച്ചു. നേതാക്കളും പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു. മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ചും എല്ലാവരും സന്തോഷം പങ്കുവെച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ വലിയൊരു ദുരന്തത്തിന്റെ മുനമ്പിൽനിന്ന് രക്ഷിക്കാൻ ഇൻഡ്യ മുന്നണിക്ക് കഴിഞ്ഞതായി യോഗം അഭിപ്രായപ്പെട്ടു.
രാജ്യത്തെ കർഷകരും സാധാരണക്കാരും മോദിയുടെ വിഭജന രാഷ്ട്രീയം തള്ളി. ഭരണഘടന ഭേദഗതി ചെയ്യുമെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘ്പരിവാറിനും എൻ.ഡി.എക്കും രാജ്യത്തെ ജനങ്ങൾ കനത്ത മറുപടി നൽകി. രാഹുൽഗാന്ധിയുടെ ഭാരത യാത്രകൾ ജനങ്ങളിൽ വലിയ മതിപ്പും പ്രതീക്ഷയും ഉളവാക്കി. മതനിരപേക്ഷതയും സൗഹാർദവുമാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നതെന്നും യോഗം വിലയിരുത്തി. അഷ്റഫ് മുവാറ്റുപുഴ, നൂഹ് പാപ്പിനിശ്ശേരി, ആഷിഖ്, തോമസ് മാമൂടൻ, ഉസ്മാൻ കുന്നംകുളം, അരുൺ, റിയാസ്, നസീർ തുണ്ടിൽ, ഷമീം, അജ്മൽ താഹ, നജീബ്, ജെയിംസ്, വഹീദ ഫാറൂഖ്, ഷംസുദ്ദീൻ പള്ളിയാളി, സലാഹുദ്ദീൻ ചേന്ദമംഗലൂർ, സൈഫുദ്ദീൻ പൊറ്റശ്ശേരി, നിയാസ് നാരകത്ത്, ശിഹാബ് മങ്ങാടൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

