ജുബൈൽ നൂപുരധ്വനി മെഗാ യോഗ ഇവന്റ് ജൂൺ 20ന്
text_fieldsജുബൈൽ നൂപുരധ്വനി മെഗാ യോഗ ഇവന്റ് സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽ ഡോ. നവ്യ സംസാരിക്കുന്നു
ജുബൈൽ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജുബൈലിൽ നൂപുര ധ്വനി ആർട്സ് അക്കാദമിയും നവോദയ സാംസ്കാരിക വേദിയും സംയുക്തമായി മെഗാ യോഗ ഇവന്റ് സംഘടിപ്പിക്കുന്നു. ജയൻ തച്ചമ്പാറ ചെയർമാനും ഡോ. നവ്യ വിനോദ് കൺവീനറുമായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഉണ്ണികൃഷ്ണന്, ഷാനവാസ് (വൈ. ചെയർമാൻമാർ), സഫീന താജ്, സുജീഷ് കറുകയിൽ (ജോ. കൺവീനർമാർ), രഞ്ജിത്ത് നെയ്യാറ്റിന്‍കര (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), ലിനിഷ പ്രജീഷ് (കൺവീനർ), പ്രിനീത് (സാമ്പത്തിക വിഭാഗം ചെയർമാൻ), രാഗേഷ് (കൺവീനർ), സനൽകുമാർ (രജിസ്ട്രേഷൻ ചെയർമാൻ), ഷാഹിദ ഷാനവാസ് (കൺവീനർ), സർഫറാസ് (ഹാൾ ആൻഡ് സ്റ്റേജ് ചെയർമാൻ), സുബീഷ് (കൺവീനർ), അജയകുമാർ (വളൻറിയര്‍ വിങ് ചെയർമാൻ), ഫൈസൽ (കൺവീനർ), ഗിരീഷ് (ഇ൯വിറ്റേഷൻ വിങ് ചെയർമാൻ), ബൈജു വിവേകാനന്ദൻ (കൺവീനർ), അനിൽ പാലക്കാട് (റിഫ്രഷ്മെന്റ് വിങ് ചെയർമാൻ), ബിജു (കൺവീനർ), പ്രജീഷ് കോറോത്ത് (മീഡിയ വിങ് ചെയർമാൻ), അജയ് കണ്ണോത്ത് (കൺവീനർ) എന്നിവരും മുഖ്യ ഉപദേശകയായി സുമൻ യാദവും പ്രവർത്തിക്കും.
സൗദി അറേബ്യയിലെ വിവിധ യോഗ ക്ലസ്റ്ററുകൾ ഉൾപ്പെടുത്തി യോഗാഭ്യാസ പ്രകടനങ്ങൾ, ആയോധന കലകളുടെ പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവോദയ ദമ്മാം രക്ഷാധികാരി ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷത വഹിച്ചു. അക്കാദമി ചെയർമാൻ ഉമേഷ് കളരിക്കല്‍, പ്രശസ്ത യോഗ പരിശീലക സുമൻ യാദവ്, യോഗ വിദഗ്ധർ കൂടിയായ ഡോ. നവ്യ, ജയൻ തച്ചമ്പാറ എന്നിവർ സംസാരിച്ചു. നൂപുരധ്വനി അക്കാദമി മാനേജിങ് കമ്മിറ്റി അംഗം ഗിരീഷ് നീരാവിൽ സ്വാഗതവും അക്കാദമി കൺവീനർ പ്രജീഷ് കറുകയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

