Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏ​ഴാം ത​വ​ണ​യും...

ഏ​ഴാം ത​വ​ണ​യും റ​മ​ദാ​ൻ കി​റ്റ്​ വി​ത​ര​ണ​ത്തി​ന്​ ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം

text_fields
bookmark_border
ഏ​ഴാം ത​വ​ണ​യും റ​മ​ദാ​ൻ കി​റ്റ്​ വി​ത​ര​ണ​ത്തി​ന്​ ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം
cancel
camera_alt

നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​രി​യ മാ​നേ​ജ​ർ രാം​ദാ​സി​ൽ നി​ന്ന് സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി​യും ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം പ്ര​തി​നി​ധി​ക​ളും കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

ജു​ബൈ​ൽ: ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണ​ത്തി​നാ​യു​ള്ള കി​റ്റു​ക​ൾ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്നും ഔ​പ​ചാ​രി​ക​മാ​യി ഏ​റ്റു​വാ​ങ്ങി.

സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​ത്യു മ​മ്മൂ​ട​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഏ​രി​യ മാ​നേ​ജ​ർ രാം​ദാ​സ്, സി​റ്റി ഫ്ല​വ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സീ​നി​യ​ർ സ്​​റ്റോ​ർ മാ​നേ​ജ​ർ ഹ​നീ​ഫ കാ​പ്പാ​ട്, കു​ൽ​ഫി ബ്രോ​സ്​​റ്റ​ഡ് ഉ​ട​മ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രി​ൽ​നി​ന്നും കി​റ്റു​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി കോ​ഓ​ഡി​നേ​റ്റ​ർ സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി, പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​മൂ​ട​ൻ, വ​നി​ത വി​ങ്​ പ്ര​സി​ഡ​ൻ​റ്​ ആ​ശ ബൈ​ജു, ര​ക്ഷാ​ധി​കാ​രി സാ​റാ​ഭാ​യ് സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി, സ​ലാം ആ​ല​പ്പു​ഴ, ഡോ. ​ജൗ​ഷീ​ദ്, അ​ബ്​​ദു​ൽ റ​ഊ​ഫ്, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, ഷ​ജീ​ർ ത​ച്ച​മ്പാ​റ, ര​ഞ്ജി​ത്ത്, ഷെ​ഫീ​ക്ക് താ​നൂ​ർ, ഹ​മീ​ദ് പ​യ്യോ​ളി, ബെ​ൻ​സ​ൺ, സാ​റാ​ഭാ​യ് സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​

അ​ഡ്വ. ജോ​സ​ഫ് മാ​ത്യു മാ​മൂ​ട​ൻ, എ​ബി ജോ​ൺ ചെ​റു​വ​ക്ക​ൽ, ഹാ​രി​സ്, എ​ൻ.​പി. റി​യാ​സ്, മു​ബാ​റ​ക് ഷാ​ജ​ഹാ​ൻ, ഗി​രീ​ഷ്, സു​മോ​ദ് മോ​ഹ​ൻ, ജാ​ഫ​ർ താ​നൂ​ർ, ഷൈ​ല​കു​മാ​ർ, ഫ​രീ​ദ ഹാ​രി​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് റ​മ​ദാ​ൻ കി​റ്റു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ സ്വാ​ഗ​ത​വും സ​ന്തോ​ഷ് ച​ക്കി​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanSaudi NewsRamadan kitsgulf news malayalam
News Summary - Jubail Malayali Society to distribute Ramadan kits for the seventh time
Next Story