ജുബൈൽ മലയാളി സമാജം സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsജുബൈൽ: സൗദി ദേശീയദിനം ജുബൈൽ മലയാളി സമാജം നെസ്റ്റോ ജുബൈൽ ഹൈപ്പർമാർക്കറ്റിൽ ആഘോഷിച്ചു. മേഖലയിലെ സാമൂഹിക പ്രവർത്തകരും ജുബൈൽ മലയാളം സമാജം അംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. സമാജം ഭാരവാഹികളും വനിത ഘടകം അംഗങ്ങളും നെസ്റ്റോ മാനേജ്മെന്റും ചേർന്നാണ് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. വിഷൻ 2030ലൂടെ രാജ്യം വിവിധ മേഖലകളിൽ നേടിയ വളർച്ച ചർച്ച ചെയ്യപ്പെട്ടു.
പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ അധ്യക്ഷതവഹിച്ചു. സലീം ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി, ജയൻ തച്ചമ്പാറ, പി.കെ നൗഷാദ്, നിസ്സാം യാഖൂബ്, വിനോദ് (ഇറാം ഗ്രൂപ് ), അജ്മൽ സാബു, മുബാറക് ഷാജഹാൻ, ഫാറൂഖ്, നസ്സാറുദ്ദീൻ, കോയ താനൂർ, കുമാർ, ഗിരീഷ്, ഷഫീഖ് താനൂർ, രഞ്ജിത്, ജാഫർ താനൂർ, ഷംസുദീൻ, നാസ്സർ തുണ്ടിൽ, റഷീദ് കൊല്ലം, റഫീഖ്, ഹക്കീം പറളി, വനിത വിങ് പ്രതിനിധികളായ ആശ ബൈജു, ഡോ.നവ്യ വിനോദ്, ധന്യ ഫെബിൻ, ബിബി രാജേഷ്, വാഹിദ ഫാറൂഖ്, സോണിയ മോറിസ് എന്നിവരും സമാജം പ്രവർത്തകരും സംബന്ധിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രെഷറർ സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

