ജുബൈൽ മലയാളി സമാജം അംഗസംഖ്യ 1000 തികഞ്ഞത് ആഘോഷിച്ചു
text_fieldsജുബൈൽ മലയാളി സമാജം അംഗസംഖ്യ 1,000 തികഞ്ഞതിന്റെ ആഘോഷ പരിപാടിയിൽനിന്ന്
ജുബൈൽ: ജുബൈലിലെ മലയാളി കൂട്ടായ്മയായ ജുബൈൽ മലയാളി സമാജത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗസംഖ്യ 1000 പിന്നിട്ട സന്തോഷം പങ്കിടുന്നതിനായി നിലമ്പൂർ റസ്റ്റാറന്റിൽ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. അംഗങ്ങൾ കേക്ക് മുറിച്ചാണ് ആഹ്ലാദം പങ്കുവെച്ചത്. ആരോഗ്യ പ്രവർത്തകയും ഗായികയുമായ അനില ദീപു ഗ്രൂപ്പിൽ അംഗമായതോടെയാണ് അംഗസംഖ്യ 1000 തികഞ്ഞത്. പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ അധ്യക്ഷതവഹിച്ചു. ഭാരവാഹികളോടൊപ്പം നിരവധി അംഗങ്ങളും ചടങ്ങിൽ പങ്കുചേർന്നു.
ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സമൂഹ നന്മക്കായി പ്രവർത്തിക്കുന്ന സമാജത്തിന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളെ ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു. പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ അധ്യക്ഷതവഹിച്ചു. സൈഫുദ്ദീൻ പൊറ്റശ്ശേരി, അഷ്റഫ് മുവാറ്റുപുഴ, നിസാർ ഇബ്രാഹിം, രാജേഷ് കായംകുളം, സാറാബായി സൈഫുദ്ദീൻ, ശിഹാബ് മങ്ങാടൻ, സിദ്ദിഖ്, ഇർഷാദ് (നിലമ്പൂർ റസ്റ്റാറന്റ്) എന്നിവർ ആശംസകൾ നേർന്നു. സന്തോഷ്കുമാർ ചക്കിങ്ങൽ, അജ്മൽ സാബു, ഷഫീഖ് താനൂർ, കുമാർ, നസ്സാറുദീൻ പുനലൂർ, മുബാറക്, അഷറഫ് നിലമേൽ, റിയാസ് പുളിക്കൽ, ഹാരിസ്, തങ്കു, ധന്യ ഫെബിൻ, ബിബി രാജേഷ്, സിനി സന്തോഷ്, ആശ ബൈജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതം പറഞ്ഞു. ജാഫർ താനൂർ നന്ദിയും പറഞ്ഞു.
'ഓണ നിലാവ് 2025' എന്ന തലക്കെട്ടിൽ ജുബൈൽ മലയാളി സമാജം ഓണാഘോഷ പരിപാടി ഒക്ടോബർ 3ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് 2:30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പായസ മത്സരങ്ങൾ ഉൾപ്പെടെയുള്ളവ ഉണ്ടാകും. ആകർഷകമായ സമ്മാനങ്ങളും ഉണ്ട്. 0556567349,0599818554,0591284656 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

