ജുബൈൽ മലയാളി സമാജം: റമദാൻ കിറ്റ് ഉദ്ഘാടനവും കലാപരിപാടികളും നടന്നു
text_fieldsജുബൈൽ മലയാളി സമാജം റമദാൻ കിറ്റ് ഉദ്ഘാടന
ചടങ്ങിൽനിന്ന്
ജുബൈൽ: ജുബൈൽ മലയാളി സമാജം റമദാൻ കിറ്റ് ഉദ്ഘാടനവും കലാപരിപാടികളും ക്ലാസിക് റസ്റ്റാറന്റ് ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് തോമസ് മാത്യു മാമ്മൂടൻ അധ്യക്ഷത വഹിച്ചു. ജുബൈലിലെ ജീവകാരുണ്യപ്രവർത്തകൾ സലീം ആലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു.
സിറ്റി ഫ്ലവർ സ്പോൺസർ ചെയ്ത കിറ്റ് മാനേജർ ഹനീഫ, കുൽഫി ബ്രോസ്റേഡ് സ്പോൺസർ ചെയ്ത കിറ്റ് ഉടമസ്ഥൻ ഷാജഹാൻ എന്നിവരിൽ നിന്നും രാജേഷ് കായംകുളം, മൂസാ അറക്കൽ, നസ്സാറുദ്ദീൻ പുനലൂർ, ഷാജഹാൻ എന്നിവർ ഏറ്റുവാങ്ങി. സൗദി ആലപ്പുഴ അസോസിയേഷൻ നൽകിയ 25 ബ്ലാങ്കറ്റും 25 ബെഡ് ഷീറ്റും മരുഭൂമിയിൽ ആടിനെയും ഒട്ടകത്തേയും പരിപാലിക്കുന്ന പ്രവാസികൾക്ക് നൽകാൻ മലയാളി സമാജത്തിനു കൈമാറി.
ഇന്ത്യ സ്കൂൾ മുൻ ചെയർമാൻ നൗഷാദ് പി.കെ, നിസാം യാകൂബ്, കേരള സഭാ അംഗം നിസാർ ഇബ്രാഹിം, നൗഷാദ് തിരുവനന്തപുരം, നസീർ തുണ്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മുബാറക് ഷാജഹാൻ, ഡോ. നവ്യ വിനോദ്, നീതു, രഞ്ജിത്, മഹേഷ്, ആദിലക്ഷ്മി എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു.
ഷഫീക് താനൂർ, ഷൈല കുമാർ, റിയാസ് എൻ.പി, അഡ്വ.ജോസഫ് മാത്യു, ആശ ബൈജു, ഹക്കീം പറളി, ധന്യ, ബിബി രാജേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

