ജുബൈൽ മലയാളി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsജുബൈൽ മലയാളി സമാജം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സംസാരിക്കുന്നു
ജുബൈൽ: സാമൂഹിക രാഷ്ട്രീയ നേതാക്കളെയും മലയാളി സമൂഹത്തെയും പങ്കെടുപ്പിച്ച് ജുബൈൽ മലയാളി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ അധ്യക്ഷത വഹിച്ചു. ഉമർ സഖാഫി മൂർക്കനാട് റമദാൻ സന്ദേശം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം മേധാവി എൻ. സനിൽ കുമാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കുട്ടികളിൽ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും പെരുകുന്നതിന്റെ ആകുലതകൾ അദ്ദേഹം പങ്കുവെച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകൾ ഇതിനെതിരെ രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു.
ലോക കേരള സഭാംഗം നിസാർ ഇബ്രാഹിം, നവോദയ പ്രതിനിധി ഉണ്ണി ഷാനവാസ്, കെ.എം.സി.സി പ്രതിനിധി ഷഫീഖ് താനൂർ, റഹിം പെരുമ്പാവൂർ, നസറുദ്ദീൻ പുനലൂർ, നോർക്ക കോഓഡിനേറ്റർ ജയൻ തച്ചമ്പാറ, ജുബൈൽ എഫ്.സി പ്രതിനിധി ഷജീർ തച്ചമ്പാറ, പി.കെ. നൗഷാദ്, നിസാം യാക്കൂബ് എന്നിവർ സംസാരിച്ചു. അൻഷാദ് ആദം, എൻ.പി. റിയാസ്, സലീം ആലപ്പുഴ, സലാം ആലപ്പുഴ, രാജേഷ് കായംകുളം, ഹനീഫ സിറ്റിഫ്ലവർ, നിതിൻ പവി, വിനോദ്, ശിഹാബ് കായംകുളം, നൗഷാദ് തിരുവനന്തപുരം, ഷംസുദ്ദീൻ, റോയ് നീലൻകാവ്, ആഷിക്, അബ്ദുൽ റൗഫ് എന്നിവർ സന്നിഹിതരായിരുന്നു.
മൂസ അറക്കൽ, അഡ്വ. ജോസഫ് മാത്യു, ഷൈലകുമാർ, ഹാരിസ്, അനിൽ മാലൂർ, ഹക്കീം പറളി, അലൻ, അബനാൻ, ഗിരീഷ്, ആശ ബൈജു, ബിബി രാജേഷ്, നവ്യ വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുബാറക് ഷാജഹാൻ അവതാരകനായിരുന്നു. സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

