ജുബൈൽ മലയാളി സമാജം നോർക്ക സേവന ബോധവത്കരണ ക്യാമ്പ്
text_fieldsജുബൈൽ മലയാളി സമാജം നോർക്ക സേവന ബോധവത്കരണ ക്യാമ്പിൽ നിന്ന്
ജുബൈൽ: ജുബൈൽ മലയാളി സമാജം, നോർക്ക റൂട്ട്സുമായി സഹകരിച്ച് ലുലു ജുബൈലിൽ നോർക്ക സേവന ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. നോർക്ക ഐ.ഡി കാർഡ്, പ്രവാസി പെൻഷൻ തുടങ്ങിയ സേവനങ്ങൾക്കുള്ള രജിസ്‌ട്രേഷനായി നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
നോർക്ക സി.ഇ.ഒ അജിത്ത് കോലാശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ നോർക്ക ഐ.ഡി കാർഡിന്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. ലോക കേരള സഭാംഗവും ജുബൈൽ മലയാളി സമാജം വൈസ് പ്രസിഡന്റുമായ നിസാർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നോർക്ക മാനേജർ ഫിറോസ് ബാബു, നോർക്കയുടെ വിവിധ സേവനങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. രാജേഷ് കായംകുളം (ചാരിറ്റി കൺവീനർ), ശിഹാബ് മങ്ങാടൻ (ഗൾഫ് മാധ്യമം), ജയൻ തച്ചമ്പാറ (ഇന്ത്യൻ എംബസി വളന്റിയർ) എന്നിവർ ആശംസകൾ നേർന്നു. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ് ചക്കിങ്കൽ നന്ദിയും പറഞ്ഞു.
ലുലു ജുബൈൽ മാനേജർ റോഷൻ, കബീർ, രതീഷ്, സൈഫുദ്ധീൻ പൊറ്റശ്ശേരി, എൻ. സനിൽ കുമാർ, സാബു മേലേതിൽ, അബി ചെറുവക്കൽ, രാധാകൃഷ്ണൻ, നാസ്സറുദ്ദീൻ പുനലൂർ, മൂസ അറക്കൽ, അജ്മൽ, സാബു, മുബാറക് ഷാജഹാൻ, ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു. അഷറഫ് നിലമേൽ, ഹാരിസ്, മുബാറക് ഷാജഹാൻ, അബ്നാൻ മുഹമ്മദ്, മുഹമ്മദ് ഷാ, ജലീൽ, സുമോദ് മോഹൻ, നസ്രീൻ നാസറുദീൻ, ആശ ബൈജു, സോണിയ മോറിസ് എന്നിവർ നേതൃത്വം നൽകി. നിരവധി ആളുകൾക്ക് തുടർന്നും സേവനം ആവശ്യമുള്ളതിനാൽ സമാനമായ ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാനുള്ള സാധ്യതകൾ പഠിച്ചു വരികയാണെന്ന് ജുബൈൽ മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

